ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് അഭ്യർഥിക്കുന്നത് ചട്ടലംഘനം തന്നെ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

തി​രു​വ​ന​ന്ത​പു​രം:ജാ​തി-​മ​ത സം​ഘ​ട​ന​ക​ൾ പ​ര​സ്യ​മാ​യി വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത് ച​ട്ട​ലം​ഘ​നം ത​ന്നെ​യാ​ണെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫിസ​ർ ടി​ക്കാ​റാം മീ​ണ.

രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ജാ​തി​യും മ​ത​വും പ​റ​ഞ്ഞ് ഇ​തൊ​രു ക​ലാ​പ ഭൂ​മി​യാ​ക്കാ​ന്‍ പാ​ടി​ല്ല. ഇ​ത് ജാ​തി തെ​ര​ഞ്ഞെ​ടു​പ്പ​ല്ല. രാ​ഷ്ട്രീ​യ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  ടി​ക്കാ​റാം മീ​ണ. 

ജാ​തി പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ പ​രാ​തി ലഭിച്ചിട്ടി​ല്ല. സ​മ​ദൂ​രം ശ​രി​ദൂ​ര​മാ​ക്കി​യ​താ​ണ് പ്ര​ശ്ന​മാ​യ​ത്. ക​ള്ള​വോ​ട്ട് ത​ട​യാ​ന്‍ പോ​ളിങ് ഏ​ജ​ന്‍റു​മാ​ര്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. വ​ട്ടി​യൂ​ർ​ക്കാ​വി​ൽ 257 ഇ​ര​ട്ട വോ​ട്ടു​ക​ളു​ണ്ട്. ഇ​ര​ട്ട​വോ​ട്ടു​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കും. ‌ഇ​ത്ത​രം പ​രാ​തി​ക​ളെ പോ​സി​റ്റീ​വാ​യി കാ​ണു​ന്നു​വെ​ന്നും ടി​ക്കാ​റാം മീ​ണ. 

എൻഎസ്എസ് പരസ്യമായി വോട്ട് അഭ്യർഥിക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതിയും നൽകിയിരുന്നു

Leave a Reply

Your email address will not be published.