ജാവയുടെ പേരക് ബോബര് മോട്ടോര്സൈക്കിള് ഈ മാസം 15ന് എത്തും

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ, ക്ലാസിക് ഇതിഹാസമായ ജാവയുടെ മൂന്നാമത്തെ മോഡല്‍ ഈയാഴ്ച അവസാനത്തോടെ എത്തും. കസ്റ്റം സ്റ്റൈലിലുള്ള ജാവയുടെ പേരക് ബോബര്‍ കഴിഞ്ഞ വര്‍ഷം ബ്രാന്‍ഡ് ലോഞ്ചിംഗ് വേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ജാവയുടെ ആദ്യ വാര്‍ഷികത്തിലാണ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത്.

ഈ മാസം 15ന് വിപണിയില്‍ അവതരിപ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ സൈക്കിള്‍ കമ്പനിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചുകൊണ്ടു പുറത്തിറങ്ങുന്ന വാഹനത്തിന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും മിതമായ വിലയിലുള്ള ബോബര്‍ എന്ന സവിശേഷത കൂടിയുണ്ട്.

1946ല്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് ആദ്യമായി പുറത്തിറക്കിയ പേരക് എന്ന യഥാര്‍ത്ഥ പേര് കടമെടുത്താണ് ജാവ മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അക്കാലത്ത് 250 സിസി എഞ്ചിന്‍ വാഹനമായിരുന്നെങ്കില്‍ പുതിയ പേരകില്‍ കൂടുതല്‍ പവര്‍ഫുളായ 334 സിസി സിംഗിള്‍ സിലിണ്ടര്‍, 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍, 6സ്പീഡ് ഗിയര്‍ ബോക്സ് എന്നിവയാണുള്ളത്.

293 സിസി എഞ്ചിനിലുള്ള ജാവ, ജാവ 42 എന്നിവയേക്കാളും വലുപ്പമുള്ള എഞ്ചിനാണ് പുതിയ മോഡലില്‍ നല്‍കിയിരിക്കുന്നത്. മോണോ റോക്ക് റെസ്റ്റ് സസ്പെന്‍ഷന് പകരമായി ട്വിന്‍ ഷോക്ക് അബ്സോര്‍ബറും, റിയര്‍ ഡിസ്‌ക് ബ്രേക്കും നല്‍കിയിരിക്കുന്നു. മികച്ച സുരക്ഷ്‌ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസാണ് വാഹനത്തിലുള്ളത്.

കഴിഞ്ഞ വര്‍ഷം ജാവ പേരകിന്റെ പ്രദര്‍ശന വേളയില്‍ 1.89 ലക്ഷം രൂപയാണ് (എക്സ്ഷോറൂം വില) കമ്പനി പ്രഖ്യാപിച്ചിരുന്നത്. ജാവയ്ക്കും ജാവ 42നും മുമ്പ് വില കൂടിയിരുന്നതിനാല്‍ ഒരുപക്ഷേ പേരകിന്റെ വിലയും കൂടിയക്കേുമെന്നാണ് വിലയിരുത്തല്‍. ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച വില നിലവില്‍ രണ്ടു ലക്ഷമെങ്കിലും എത്തിയേക്കുമെന്നും മേഖലയിലുള്ളവര്‍ പ്രതീക്ഷിക്കുന്നു. ഈ സെഗ്മെന്റില്‍ വാഹനത്തിന് നേരിട്ടുള്ള എതിരാളികളില്ലെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ കമ്പനി പുറത്തിറക്കുന്ന ജാവയുടെ ആദ്യ ബിഎസ്6 പതിപ്പാണിത്.

Leave a Reply

Your email address will not be published.