ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്

ഇടുക്കി

ജില്ലയിൽ വ്യാഴാഴ്ച ഒരാൾക്കുകൂടി കോവിഡ്‌ 19 സ്ഥിരീകരിച്ചു. 18ന് മുംബൈയിൽനിന്ന് നാട്ടിലെത്തിയ ശാന്തൻപാറ സ്വദേശിയായ ഇരുപത്തിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലായിരുന്ന ഇദ്ദേഹം 19ന് ചിത്തിരപുരം സിഎച്ച്സിയിലെ പരിശോധനയ്ക്കുശേഷം അവിടെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കുമളിവഴി എത്തിയത് 

375 പേർ

കുമളി

സംസ്ഥാന സർക്കാർ നൽകിയ ഓൺലൈൻ പാസ് ഉപയോഗിച്ച്‌ കുമളി ചെക്ക്പോസ്റ്റ്‌ വഴി ഇതര സംസ്ഥാനങ്ങളിൽനിന്ന്‌ വ്യാഴാഴ്ച കേരളത്തിലെത്തിയത് 375 പേർ. 193 പുരുഷൻമാരും 150 സ്ത്രീകളും 32 കുട്ടികളുമാണ്. തമിഴ്നാട് -180, കർണാടകം- 129, മഹാരാഷ്ട്ര ഒമ്പത്‌, ആന്ധ്രപ്രദേശ് -ആറ്‌, തെലങ്കാന- 47, ഉത്തർപ്രദേശ് -നാല്‌ എന്നിങ്ങനെയാണ് എത്തിച്ചേർന്നവരുടെ എണ്ണം.

കൂടുതൽ പേർ നിരീക്ഷണത്തിൽ

തൊടുപുഴ

കോവിഡ് പശ്ചാത്തലത്തിൽ വ്യാഴാഴ്‌ച കൂടുതൽ പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 668 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലാക്കിയത്. 4,163 പേരാണ് ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്നത്. 4,158 പേർ വീടുകളിലും അഞ്ചുപേർ ആശുപത്രിയിലും. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 160 പേരെ  ഒഴിവാക്കി. വ്യാഴാഴ്‌ച പരിശോധനയ്‌ക്ക് അയച്ച 123 പേരുടേതടക്കം 385 സാമ്പിൾ ഫലം ലഭിക്കാനുണ്ട്. ക്വാറന്റൈനിൽ കഴിയുന്നവരുടെ 825 വീടുകളിൽ ആരോഗ്യവകുപ്പ്‌ നിരീക്ഷണം നടത്തി. 38 അതിഥി തൊഴിലാളികളെയും മെഡിക്കൽ സംഘം പരിശോധിച്ചു.