ജീവനക്കാരിക്ക് കൊവിഡ്; പെരുമ്പാവൂർ വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു

കൊച്ചിജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പെരുമ്പാവൂർ  വെങ്ങോല പഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്ത് ഓഫീസ് പ്യൂണിനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഒരു അറിയിപ്പുണ്ടാകുന്നത് വരെ പഞ്ചായത്ത് ഓഫീസ് തുറക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സ്വാതി റെജികുമാർ അറിയിച്ചു. 

ഈ മാസം ആറാം തിയതിയാണ് ജീവനക്കാരിക്ക് രോഗലക്ഷണങ്ങൾ കണ്ടത്. ഇതേ തുടർന്ന് ഇവർ അവധിയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെങ്ങോല പ്രദേശത്ത് 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

Share via
Copy link
Powered by Social Snap