ജീവനക്കാർക്ക് കൊവിഡ്; സൽമാൻ ഖാൻ നിരീക്ഷണത്തിൽ

മുംബൈ: നടൻ സ​ൽ​മാ​ൻ ഖാ​ൻ നി​രീ​ക്ഷ​ണ​ത്തി​ൽ. ജീ​വ​ന​ക്കാ​ർ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെ തുഅ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യ​ത്. ര​ണ്ട് ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും ഡ്രൈ​വ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ​ൽ​മാ​ൻ ഖാ​ന്‍റെ കു​ടു​ബാം​ഗ​ങ്ങ​ളും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കും.

14 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. രോ​ഗം ബാ​ധി​ച്ച ജീ​വ​ന​ക്കാ​രെ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ൽ​മാ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​വാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​തോ​ടെ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

Share via
Copy link
Powered by Social Snap