ജൂലായ് ഒന്ന് ഡോക്ടേഴ്സ് ഡേ സഹനദിനമായി കെ.ജി.എം.ഒ എ ആചരിക്കുന്നു

ഡോക്ടർമാർ സമൂഹത്തിന് നൽകുന്ന സേവനങ്ങൾക്കു അംഗീകാരമായി ഭാരത്തിൽ ഉടനീളം ജൂലായ് ഒന്ന് ഡോക്ടർമാരുടെ ദിനമായി ആചരിച്ചു വരികയാണ്. മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്ക് പ്രേത്യേക ആദരവും പുരസ്കാരവും നൽകുന്നത് ഈ ദിനാചരണത്തിൻ്റെ ഭാഗമായി എല്ലാവർഷവും പതിവാണ്. വിവിധ സർക്കാരുകളും സാമൂഹിക സാംസാരിക സംഘടനകളും ഈ ദിനം സമുചിതമായി ആചരിക്കാറുണ്ട്. എന്നാൽ ഈ വർഷം നാം കോവിഡ് 19 എന്ന മഹാമാരിയോടു പൊരുതി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ സർക്കാർ ഡോക്ടർമാരാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത്. ഈ അവസരത്തിൽ, തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവൽഗണിച്ചു കൊണ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ പ്രശ്നങ്ങൾ അവഗണിക്കാൻ പാടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യം പൂർണ്ണമോ, ഭാഗികമോ ആയ ലോക്ക് ഡൗണിൽ ആയിരുന്നപ്പോൾ ചില അവശ്യ സർവ്വീസിലെ ജീവനക്കാർ ഒഴികെ എല്ലാവരും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്ത്വത്തിൽ കഴിയുകയായിരുന്നു. ഈ സമയത്തെല്ലാം ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യ ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും നേരിട്ടു വരികയാണ്. തങ്ങളുടെ സുഖവും സ്വാതന്ത്രവും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും ത്യജിച്ച് അവർ ആത്മാർത്ഥതയോട്ടം അർപണ മനോഭാവത്തോടും പ്രവർത്തിക്കുന്നതിൻ്റെ ഫലമായാണ് നമുക്ക് ഈ മഹാമാരിയെ ഒരു പരിധി വരയെങ്കിലും നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നത്. ആരോഗ്യ പ്രവർത്തകരുടെ ഈ വലിയ സേവനങ്ങളെ ബഹു.കേരള മുഖ്യമന്ത്രി അടക്കം ഭരണാധികാരികളും സാമൂഹിക സാംസ്ക്കാരിക നായകന്മാരും പ്രകീർത്തിച്ചിട്ടുണ്ട്. കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ഇത്തരം ചില നല്ല വാക്കുകൾ പ്രേരകങ്ങളായിട്ടുണ്ട്. അതിന് സർക്കാർ ഡോക്ടർമാരുടെ സർവ്വീസ് സംഘടന എന്ന നിലയിൽ കെ.ജി.എം.ഒ.എ കൃതാർത്ഥരാണ്. എന്നാൽ വാക്കുകൾക്കും വാഗ്ദാനങ്ങൾക്കും ഉപരിയായി ഡോക്ടർമാരുടെയും, ആരോഗ്യ ജീവനക്കാരുടെയും ജോലി ഭാരം കുറയ്ക്കാനോ അവർക്ക് അനിവാര്യമായ വിശ്രമം ലഭിക്കാനോ മതിയായ ഇടപെടലുകൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാക്കുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ജിലാ ജനൽ ആശുപത്രികൾ വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വ്യത്യസ്ഥ രീതികളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പതിവ് ഴോലികൾക്ക് പുറമേ ഇത്തരം പ്രവർത്തനങ്ങൾ കൂടി നടപ്പാക്കാൻ വേണ്ടത്ര അധിക ജീവനക്കാരെ നിയമിക്കാൻ ഫലപ്രദമായ നടപടികൾ ഒന്നും ഉണ്ടാകുന്നതായി കാണുന്നില്ല. ഇതിന് പുറമേ ക്വറൈൻറൻ സെൻ്ററുകൾ, വിമാനത്താവളം, റയിൽവേ സ്റ്റേഷൻ, ചെക്ക് പോസ്റ്റ്, കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ, മൊബൈൽ യൂണിറ്റുകൾ തുടങ്ങി സ്ഥാപനങ്ങളുടെ പുറത്തുള്ള ജോലികൾക്കും ഈ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും മാണ് ജീവനക്കാരെ നിയോഗിക്കുന്നത്. കൂടുതൽ ജോലി, കറുവ് ജീവനക്കാർ വിശ്രമം ഇല്ലേയില്ല ഇതാണ് ഇന്ന് സർക്കാർ ആരോഗ്യ മേഖലയിലെ അവസ്ഥ. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ എല്ലാ ആശുപത്രികളിലും അവധി ദിവസങ്ങളിൽ ഉൾപ്പെടെ തുടർച്ചയായി സേവനം ചെയ്ത് വരുന്ന ഡോക്ടർമാർക്ക് അർഹതപ്പെട്ട കോമ്പൻ സേഷൻ അവധി അനുവദിച്ച്കിട്ടാൻ പലതവന്ന ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല. ആശുപത്രികളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടുകൾ സമയത്തിന് ലഭ്യമാക്കാത്തതിനും തടസ്സം നേരിടുന്നു. RSBY, RBSK – AK ,JSSY, KASP, തുടങ്ങിയ ആരോഗ്യ പരിരക്ഷാ പദ്ധതികളിലൂടെ ചിലവായ തുകയിനത്തിൽ ലക്ഷങ്ങളാണ് ഓരോ ആശുപത്രിക്കും ലഭിക്കാനുള്ളത്. അധിക ജീവനക്കാരുടെ നിയമനത്തിന്നും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇത് തടസ്സമാകുന്നു .ഇതിനിടയിലാണ് സംസ്ഥാന സർക്കാരിൻ്റെ ശംബളം തടഞ്ഞുവെയ്ക്കലിൽ ഡോക്ർമാരടക്കം ആരോഗ്യ ജീവനക്കാരേയും ഉൾപ്പെടുത്തുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഡോക്ടർമാരടക്കം ആരോഗ്യ ജീവനക്കാർ അധിക സാമ്പത്തിക നഷ്ടം സഹിച്ച് വരികയാണ്. ലോക് ഡൗൺ സമയത്ത് യാത്ര സൗകര്യവും താമസ സൗകര്യവും ഭക്ഷണവും പ്രത്യേകമായി ഒരുക്കേണ്ടി വരുന്നതും കോവിഡ് പ്രതിരോധത്തിനായി പല സ്ഥലങ്ങളിലേയക്കും മാറ്റി നിയമിക്കപ്പെട്ടതും സുരക്ഷാമാർഗ്ഗങ്ങൾ ഒരുക്കാനും വ്യക്തിപരമായും കുടുംബത്തിനുള്ള ആവശ്യങ്ങൾക്ക് പകരം സംവിധാനങ്ങൾ ഏർപ്പെടുത്താനായും അധിക ബാധ്യത ഉണ്ടായതും ഈ നഷ്ടത്തിന് കാരണങ്ങളാണ്. ഈ അവസരത്തിലാണ് കൂ നിൽമേൽ കുരുപോലെ ശമ്പളം തടഞ്ഞ് വെയ്ക്കൽ. ഭരതത്തിലെ പല സംസ്ഥാന സർക്കാരുകളും മറ്റ് പല ലോകരാജ്യങ്ങളും ഡോക്ടർമാർക്കും,ആരോഗ്യ ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക ആനുകുല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുമ്പോഴാണ് കേരള സർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്. ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധിയും, തുടർന്ന് കേന്ദ്ര സർക്കാർ ഉത്തരവും വന്നിട്ടും സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണ്. തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കാര്യക്ഷമതയും അർപ്പണമനോഭാവവും ഉറപ്പ് വരുത്താൻ ഉത്തമമായ പോത്സാഹനം സാമ്പത്തിക ആനുകൂല്യങ്ങളാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മാസങ്ങളായി വിശ്രമമില്ലാതെ ജോലി ചെയ്ത് വരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകി അവരെ പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യം സഘംടന പല തവണ ഉന്നയിച്ചിട്ടുണ്ട് എങ്കിലും വേണ്ട പോലെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇത്തരത്തിൽ വിശ്രമില്ലാത്ത ജോലിയും സാമ്പത്തിക നഷ്ടവും മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന വേളയിൽ ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകർ അർഹിക്കുന്നത് തങ്ങൾ നൽകുന്ന സേവനങ്ങൾക്കും സഹിക്കുന്ന ബുദ്ധിമുട്ടുകൾക്കുമുള്ള ശരിയായ അംഗീകാരമാണ് എന്ന ബോധമാണ് ഡോക്ടർമാരുടെ ദേശീയ ദിനത്തെ സഹനദിനമായി ആചരിക്കുവാൻ സംഘടനയെ പ്രേരിപ്പിച്ചത്. ദിനാചരണത്തിൻ്റെ ഭാഗമായി സർക്കാർ ഡോക്ടർമാർ ജൂലയ് ഒന്നിന് സഹനദിന ബാഡ്ജ് ധരിച്ച് ജോലിയ്ക്ക് ഹാജരാവുകയും ഒരു മണിക്കൂർ അധിക ജോലി ചെയ്യുകയും ചെയ്യും. ഡോക്ടർമാരുടെയും, ആരോഗ്യ ജീവനക്കാരുടെയും അർഹമായ അവശ്യങ്ങൾക്കും അനുകൂലമായി ഭരണാധികാരികളെ ബോധവാൻമാരാക്കാനും പൊതു മനസ്സാക്ഷി ഉണർത്തുവാനും ഈ ദിനാചരണം സഹായകരമാകും എന്ന് സംഘടനാ പ്രത്യാശിക്കുന്നു. ഡോ. ജോസഫ് ചാക്കോ, സംസ്ഥാന പ്രസിഡൻ്റ് ഡോ. ജി.എസ്. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി. KGMOA