ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടക്കൽ: മലപ്പുറത്ത് ദേശീയപാതയിൽ  കുളപ്പുറത്തിനും അരീത്തോടിനും ഇടയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച്  യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരുക്കേറ്റു. എടരിക്കോട് സ്വദേശിയായ രാജുവിന്‍റെയും രാധാ കണ്ണിയുടേയും മകൻ മഹേഷ് രാജാണ്(19 മരിച്ചത്. 

സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും രാമനാട്ടുകരയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ച സ്കൂട്ടറും എതിരെ  വരികയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയും ഇടിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസ്റ്റിൻ രാജ് , അതുൽ രാജ് എന്നിവർ  സഹോദരങ്ങളാണ്.  മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share via
Copy link
Powered by Social Snap