ടെനറ്റ്’ ഇന്ത്യൻ റിലീസിന് തയ്യാറെടുക്കുന്നു

ഇന്ത്യയിലെ നോളന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. ഹോളിവുഡ്   സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍റെ    പുതിയ   ചിത്രം  ‘ടെനറ്റ്’ ഇന്ത്യയില്‍  റിലീസിനൊരുങ്ങുന്നു. നവംബര്‍  5 മുതല്‍   മഹാരാഷ്ട്രയില്‍ തീയേറ്റര്‍   തുറക്കാനുള്ള  അനുമതി സര്‍ക്കാര്‍  നല്കിയിരുന്നു. കണ്ടയിന്‍മെന്‍റ്   സോണുകള്‍ ഒഴികെയുള്ള   പ്രദേശങ്ങളില്‍   50  ശതമാനം സീറ്റില്‍   ഒതുങ്ങി നിന്നു  കൊണ്ട്   പ്രദര്‍ശനം   തുടങ്ങാനാണ് സര്‍ക്കാരിന്‍റെ  അനുമതി.   സര്‍ക്കാരിന്‍റെ ഈ തീരുമാനത്തിനനുസരിച്ചാണ്  ‘ടെനറ്റ്’ സിനിമയുടെ  നിര്‍മ്മാതാക്കള്‍    റിലീസിന് തയ്യാറെടുക്കുന്നത്. 

 അടുത്ത രണ്ടാഴ്ച്ചയ്ക്ക്   ഉള്ളില്‍  തന്നെ ചിത്രം മഹാരാഷ്ട്രയില്‍   റിലീസ്  ചെയ്യാനാണ്  സാധ്യത. ഹോളിവുഡ്  ചിത്രമായതുകൊണ്ടു  തന്നെ മികച്ച രീതിയില്‍ ഉള്ള  മാര്‍ക്കറ്റിങ് നടത്തിയാല്‍  മാത്രമേ  നഗരങ്ങളില്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ തീയേറ്ററിലേയ്ക്ക്  വരികയുള്ളൂ  എന്നാണ്   വിതരണക്കാരും  തീയേറ്റര്‍  ഉടമകളും  പറയുന്നതു. അടുത്ത  രണ്ടാഴ്ച്ചയ്ക്കുള്ളലില്‍ ‘ടെനറ്റ്’  റിലീസ്  ചെയ്യുന്ന    രാജ്യങ്ങളില്‍   ഇന്ത്യയും   ഉണ്ടെന്നാണ്   ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍   പുറത്തുവിടുന്ന വിവരം. ഇന്ത്യയില്‍  ഏറെ  ആരാധകര്‍  ഉള്ള  സംവിധായകനാണ്  ക്രിസ്റ്റഫര്‍  നോളന്‍. 

കഴിഞ്ഞ വര്‍ഷം മുബൈയില്‍  വച്ചും  ടെനറ്റിന്റെ  ചിത്രീകരണം  ഉണ്ടായിരുന്നു. ജോണ്‍  ഡേവിഡ്   വാഷിങ്ടണ്‍, റോബര്‍ട്ട് പാറ്റിന്‍സണ്‍  എന്നിവര്‍ക്കൊപ്പം  ബോളിവുഡ്  താരം  ഡിംബിള്‍  കബാഡിയയും ചിത്രത്തിൽ ഒരു പ്രധാന  കഥാപാത്രത്തെ  അവതരിപ്പിക്കുന്നുണ്ട്. അതേ  സമയം മറ്റ്   ഹിന്ദി   ചിത്രങ്ങളും മഹാരാഷ്ട്രയില്‍   റിലീസിന്  ഒരുങ്ങുന്നതായാണ്   റിപ്പോര്‍ട്ടുകള്‍. 

Share via
Copy link
Powered by Social Snap