ടെര്മിനേറ്റര് ഡാര്ക്ക് ഫേറ്റ് ഒക്ടോബര് 18ന് സ്റ്റാര് മൂവീസില്

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് സ്റ്റാര്‍ മൂവിസില്‍. ഇന്ത്യന്‍ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്ന ചിത്രം ഒക്ടോബര്‍ 18ന് ഉച്ചക്ക് 12നും രാത്രി ഒമ്പതിനും സ്റ്റാര്‍ മൂവീസില്‍ സംപ്രേക്ഷണം ചെയ്യും. 

1991 ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ടെര്‍മിനേറ്റര്‍ ജഡ്ജ്മെന്റ് ഡേയുടെ ഏറ്റവും പുതിയ ഭാഗമാണ് ഡാര്‍ക്ക് ഫേറ്റ്. അര്‍ണോള്‍ഡ് ഷ്വാസ്നെഗറും ലിന്‍ഡ ഹാമില്‍ട്ടണും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ മക്കെന്‍സി ഡേവിസ്, നതാലിയ റെയ്‌സ്, ഗബ്രിയേല്‍ ലൂണ, ഡീഗോ ബൊനെറ്റ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 

ആറ് സിനിമകളിലൂടെ 35 വര്‍ഷം പിന്നിട്ട ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആവേശമാണ്. മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് ടെർമിനേറ്റർ ആരാധകർ വിരുന്നാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Share via
Copy link
Powered by Social Snap