ട്രംപിന്റെ തല കൊയ്യുന്നവര്‍ക്ക് എട്ടു കോടി ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്

ടെഹ്റാന് | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് എട്ടു കോടി ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്. യു എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനറല്‍ ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ഇറാന് ഈ പ്രഖ്യാപനം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ആക്രമണം നടത്തിയത് ട്രംപിന്റെ ആഹ്വാന പ്രകാരമാണെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ട്രംപിനെ കൊലപ്പെടുത്തുന്ന ഏതൊരു ഇറാന് പൗരനും എട്ട് കോടി ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് മിലിട്ടറി കമാന്‍ഡര്‍ പ്രഖ്യാപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ തലയുമായി വരുന്നവര്‍ക്കാണ് പാരിതോഷികം നല്‍കുക.