‘ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കും’; കെ. എൻ ബാലഗോപാൽ

സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ അടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ സർക്കാർ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഹരിപ്പാട് റവന്യു ടവറിൽ പ്രവർത്തനം ആരംഭിച്ച ഹരിപ്പാട് സബ് ട്രഷറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഹരിപ്പാട് ട്രഷറിക്ക് കേരളത്തിന്റെ ട്രഷറി ചരിത്രത്തിൽ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്.
ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്റെ വരുമാനം അടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ കുറിച്ചുള്ള അറിവുകൾ പുതു തലമുറയിലേക്ക് കൂടി പകർന്നു നൽകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
Share via
Copy link
Powered by Social Snap