ട്രാന്സിലെ സഹകരണത്തിന് അമല് നീരദിനോടും ഫഹദിനോടും നന്ദി പറഞ്ഞ് അന്വര് റഷീദ്

ഫഹദ്  ഫാസിലിനെ നായകനായി സവിധായകന്‍ അന്‍വര്‍ റഷീദ് സവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ഏഴ്  വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു അന്‍വര്‍ റഷീദ് സവിധാനരംഗത്തേയ്ക്ക് തിരിച്ചു വന്നത്. ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും ശ്രദ്ധേയമായ ചിത്രത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു വസ്തുതയാണ് അന്‍വര്‍ റഷീദ് പങ്കുവച്ചിരിക്കുന്നത്.

ഫഹദ് ഫാസിലും അമല്‍ നീരദും ഒരു രൂപ പോലും ചിത്രത്തിനായി പ്രതിഫലം വാങ്ങിയില്ലെന്നാണ് അന്‍വര്‍ റഷീദ് പറയുന്നത്. തങ്ങളുടെതായ അനുഭവങ്ങള്‍ സിനിമകളില്‍ കൊണ്ടുവരാനും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ട്രാന്‍സ് എന്ന സിനിമ ഉണ്ടായത് എന്നാണ് അന്‍വര്‍  റഷീദ് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.   “

2013ൽ പുറത്തിറങ്ങിയ ആമിയിലാണ് ഇതിനു മുമ്പ് ഞാനും ഫഹദും അമലും ഒന്നിച്ച് പ്രവർത്തിച്ചത്. ഞാൻ സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും എളുപ്പത്തിലും സന്തോഷത്തിലും ഷൂട്ട് ചെയ്ത സിനിമയായിരുന്നു അത്”  അന്‍വര്‍  റഷീദ്  പറഞ്ഞു. അമല്‍ നീരദും  ഫഹദും  തന്നോട് കാണിച്ച ആത്മവിശ്വാസത്തിനും സൗഹൃദത്തിനും എപ്പോഴും താന്‍ കടപ്പെട്ടിരിക്കും എന്നും സംവിധായകന്‍ വ്യക്തമാക്കി.

പുതിയ തമിഴ് സിനിമ ഒരുക്കുന്ന തിരക്കിലാണ്   അന്‍വര്‍ റഷീദ്. മൂന്ന് സിനിമകളാണ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒരു സിനിമ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യും. ഇതില്‍ കൈദി ചിത്രത്തിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസ് ആണ് നായകനാവുക. മിഥുന്‍ മാനുവല്‍ തോമസ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുകയെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

Share via
Copy link
Powered by Social Snap