ട്രിപ്പിള് ലോക്ക്ഡൗണ് ലംഘിച്ച് കാമുകിയെ കാണാനെത്തി; സിപിഎം നേതാവായ ബാര് അസോസിയേഷന് സെക്രട്ടറിയെ നാട്ടുകാര് പൊക്കി ക്വാറന്റൈനിലാക്കി

തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ പ്രമുഖനെ നാട്ടുകാര്‍ കൈയോടെ പൊക്കി. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഇയാളെ ക്വാറന്റൈനിലാക്കി.  ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തി തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വള്ളക്കടവ് ജി. മുരളീധരന്‍ കുടങ്ങിയത്. ലോക്ക്ഡൗണ്‍ കാലയളവില്‍ പലതവണ ഈ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്ന അഭിഭാഷകന്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരിലൊരാള്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിനു കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലെ വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാള്‍ എത്തിയത്. ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാള്‍ ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയത്. പൊലിസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ ആറു മാസമാസം മുന്‍പ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയില്‍ കഴക്കൂട്ടത്തുള്ള ഫ്ളാറ്റില്‍ വച്ചാണ് യുവതിയുമായി കണ്ടുമുട്ടിയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാബുദ്ധിമുട്ടുമൂലം യുവതിക്ക് കഴക്കൂട്ടത്തേയ്ക്ക് പോകാന്‍ കഴിയാതിരുന്നതോടെ ഇവര്‍ പരസ്പരം കണ്ടിരുന്നില്ല. ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് വച്ച് ക്യാന്‍സര്‍ ബാധിച്ച് മരിക്കുകയും ഭര്‍ത്താവ് മരണാനന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കോട്ടയത്തേയ്ക്ക് പോവുകയുംചെയ്തു. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ കോട്ടയത്ത് ഗൃഹനിരീക്ഷണത്തില്‍ കഴിയുകയുമാണ്. ഈ അവസരം മുതലാക്കിയ യുവതി വിവരം അഭിഭാഷകനെ അറിയിക്കുകയും യുവതിയുടെ നിര്‍ദ്ദേശപ്രകാരംഅഭിഭാഷകന്‍ ചാത്തന്നൂര്‍ കട്ടച്ചലിലെ വീട്ടില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് പലദിവസങ്ങളിലും വൈകുന്നേരത്തോടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി പുലര്‍ച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. ചാത്തന്നൂര്‍ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂര്‍ പാലം വഴി കട്ടച്ചലില്‍ വന്നിരുന്ന ഇയാള്‍ ചാത്തന്നൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശീമാട്ടി ജംഗ്ഷന്‍ വഴിയാണ് കട്ടച്ചലില്‍ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനം പതിവായി വീട്ടില്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.

വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്പെയര്‍ പാര്‍ട്ട്സ് നന്നാക്കി നല്‍കാനാണ് താന്‍എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറയുന്നു. അതിര്‍ത്തികടന്നു വന്നതിനാല്‍ ഇനി പതിനാല് ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷംമടങ്ങിയാല്‍ മതിയെന്ന് പൊലിസ് നിര്‍ദ്ദേശിച്ചതോടെ അഭിഭാഷകന്‍ ശരിക്കും കുടുങ്ങുകയായിരുന്നു.

വര്‍ക്കല അയിരൂര്‍ സ്വദേശിയെ വിവാഹം കഴിച്ച യുവതിക്ക് രണ്ടു കുട്ടികളുമുണ്ട് അഭിഭാഷകന്‍ രഹസ്യമായി കടന്നുകളയാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസിന്റേയും അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായ ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേയ്ക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നാണ് സൂചന. ജില്ലാ അതിര്‍ത്തി കടക്കുന്നവര്‍ ഇരുപത്തിനാലു മണിക്കൂറിനകം മടങ്ങണമെന്ന് നിര്‍ദ്ദേശം അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നവര്‍ നല്‍കാറുണ്ട്. അതിനാലാണ് വൈകിട്ട് കട്ടച്ചലില്‍ എത്തിയ ശേഷം പുലര്‍ച്ചെ ഇയാള്‍ മടങ്ങുന്നത്. എന്നാല്‍ ആദിച്ചനല്ലൂര്‍ പഞ്ചായത്ത് അധിക്യതര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഏപ്രില്‍ 27നാണ് ഈവീട്ടിലെത്തിയെന്ന് യുവതിയുടെ മാതാവ് മൊഴി നല്‍കി.

എന്നാല്‍ താന്‍ വന്നിട്ട്പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാല്‍ ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കി മടങ്ങുമെന്നും ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരോട് അവകാശപ്പെട്ടു. തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവര്‍ത്തകര്‍ കൂടുതല്‍ചോദ്യം ചെയ്തതോടെ ഇയാള്‍ 27നാണ് എത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. എന്നാല്‍ 27 ന് എത്തി 28 ന് പുലര്‍ച്ച മടങ്ങിയ ഇയാള്‍ ഇന്നലെയാണ് വീണ്ടും എത്തിയതെന്ന് അയല്‍വാസികള്‍ പറയുന്നു. പതിനാല് ദിവസം ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാല്‍ മതിയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിഭാഷകന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

കോടതിയില്‍ ജഡ്ജിക്കു മുന്നില്‍ വച്ചു പോലീസ് സബ് ഇന്‍സ്‌പെക്റ്ററെ മര്‍ദിച്ച കേസിലെ പ്രതി കൂടിയാണ് മുരളീധരന്‍.  മുരളീധരനെതിരേ പൊതുസ്ഥലത്ത് മദ്യപിച്ചതിനു കഴിഞ്ഞ മാര്‍ച്ചില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തിരുന്നു. അന്ന് ഫോര്‍ട്ട് സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ അശോക് കുമാറാണ് ഇവരെ രാത്രി കിഴക്കേക്കോട്ടയില്‍നിന്നു പിടികൂടിയത്. അഭിഭാഷകനു പുറമേ സുഹൃത്തുക്കളായ മണികണ്ഠന്‍, ബാബുരാജ് എന്നിവരും കേസിലെ പ്രതികളാണ്. ഒരു കേസില്‍ മൊഴി നല്‍കാനായ് എത്തിയപ്പോള്‍ അശോക് കുമാറിനെ ജഡ്ജിയുടെ മുന്നില്‍വച്ചായിരുന്നു അഭിഭാഷകനും സംഘവും മര്‍ദിച്ചത്. അഭിഭാഷകനെതിരെ കേസ് എടുക്കാറായോ എന്നു ചോദിച്ചായിരുന്നു ആക്രമണം. ഇതില്‍ കേസ് നേരിടുന്ന വ്യക്തിയാണ് അഭിഭാഷകന്‍. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധമുള്ള അഭിഭാഷകന്‍ കൂടിയാണ് മുരളീധരന്‍.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap