ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി

കോട്ടയം: മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം കാറിലെത്തി ഫോണിൽ സംസാരിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി യുവാവ് ജീവനൊടുക്കി. പള്ളിക്കത്തോട്  ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ പരേതനായ പത്മനാഭൻ നായരുടെ മകൻ ഹരികൃഷ്ണനാണ് (37) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു ഹരികൃഷ്ണൻ.മുട്ടമ്പലം റെയിൽവേ ഗേറ്റിന്‍റെ ഭാഗത്ത് കാർ നിർത്തി ഫോൺ ചെയ്തു കൊണ്ട്   പുറത്തിറങ്ങിയ ഇയാൾ റെയിൽവേ ട്രാക്ക് ലക്ഷ്യമാക്കി നടക്കുകയും ട്രെയിൻ എത്തിയപ്പോൾ ട്രാക്കിലേക്ക്  ചാടുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ ഈസ്റ്റ് പൊലീസ് കേസെടുത്തു. 

Share via
Copy link
Powered by Social Snap