ഡല്ഹിയില് കുടങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന് പ്രത്യേക ട്രെയിനുകള് അനുവദിക്കണം. രമേശ് ചെന്നിത്തല പീയൂഷ് ഗോയലിന് കത്ത് നല്കി

തിരുവനന്തപുരം:   ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍  ഉടന്‍ സെപ്ഷ്യല്‍  ട്രയിനുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് കത്ത് നല്‍കി.    കോവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് നിരവധി മലയാളികാണ് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയത്.  ഇവരെല്ലാം നാട്ടിലെത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ്.  സ്ത്രീകളും ഗര്‍ഭണികളും നിരവധി രോഗങ്ങളാല്‍   വലയുന്ന  പ്രായം ചെന്നവരും,  കുട്ടികളുമെല്ലാം ഈ കൂട്ടത്തിലുണ്ട്്.   ഭക്ഷണമോ  മരുന്നോ യാത്ര സൗകര്യങ്ങളോ ലഭിക്കാതെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇവര്‍ വിവരണാതീതമായ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്. പണമുള്ളവര്‍ക്ക് മാത്രം സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ച്് യാത്ര ചെയ്യാന്‍ കഴിയുന്നുണ്ട്. അതില്ലാത്തവര്‍ വലിയൊരു  വിഭാഗം മലയാളികള്‍    അവിടെ നട്ടം തിരിയുകയാണെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. അതോടൊപ്പം സംസ്ഥാന അതിര്‍ത്തികളിലെ കര്‍ശനമായ    പരിശോധനകളും അവരുടെ സഞ്ചാരം അസാധ്യമാക്കി തീര്‍ത്തിരിക്കുകയാണ്.  അത് കൊണ്ട്  ഡല്‍ഹിയില്‍ കുടങ്ങിക്കിടക്കുന്ന മലയാളികളെ ഉടന്‍ തന്നെ  കേരളത്തില്‍ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കണമെന്നാണ് രമേശ് ചെന്നിത്തല പീയോഷ്  ഗോയലിനയച്ച കത്തില്‍ ആവശ്യപ്പെടുന്നത്

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap