ഡോ. ഷർമദ് ഖാന് ആരോഗ്യ രത്ന അവാർഡ്

ചിറയിൻകീഴ് വിശ്വശ്രീ ധന്വന്തരീ കൃഷ്ണമൂർത്തി തേവർ മഠം ട്രസ്റ്റ് വിശ്വശ്രീ കലാസാംസ്കാരിക സമിതിയുടെ ആരോഗ്യ രത്ന അവാർഡ് ചേരമാൻ തുരുത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാന് ലഭിച്ചു. വർണ്ണാഭമായ മകരനിലാവ് കലാസന്ധ്യയിൽ വെച്ച് വർക്കല എം.എൽ.എ. വി. ജോയി പുരസ്കാരം സമ്മാനിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് പ്രശസ്തിപത്രം നൽകി. ആയുർവേദ രംഗത്തെ ഉന്നമനത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഡോക്ടർക്ക് അവാർഡ് നൽകിയത്. സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ആയുർവേദ ഡോക്ടർ അവാർഡും ഡോ.ഷർമദ് ഖാൻ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap