തടവറയിൽ നിന്നും ഫ്രീഡം എൽഇഡി ബൾബുകൾ

കൊ​ച്ചി: കേ​ര​ള​ത്തെ പ്ര​കാ​ശ​പൂ​രി​ത​മാ​ക്കാ​ൻ ത​ട​വ​റ​യി​ൽ നി​ന്നും “ഫ്രീ​ഡം എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ’. സം​സ്ഥാ​ന​ത്ത് ഇ​താ​ദ്യ​മാ​യി ത​ട​വു​കാ​ർ നി​ർ​മി​ക്കു​ന്ന ബ​ൾ​ബു​ക​ൾ വി‌​പ​ണി​യി​ൽ എ​ത്തി. എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണു സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഉ​ത്പാ​ദി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. 

തു​ട​ക്ക​ത്തി​ൽ ദി​വ​സം 500 എ​ൽ​എ​ഡി ബ​ൾ​ബു​ക​ൾ ഇ​വി​ടെ നി​ർ​മി​ക്കും. ഇ​തി​നാ​യി മു​ൻ രാ​ഷ്‌​ട്ര​പ​തി ഡോ.​എ.​പി.​ജെ. അ​ബ്‌​ദു​ൾ ക​ലാ​മി​ന്‍റെ പേ​രി​ലാ​ണ് ജ​യി​ൽ വ​ള​പ്പി​ന​ക​ത്ത് നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങി​യ​ത്. കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് പ​രി​ശീ​ല​നം ന​ൽ​കി​യ ജി​ല്ലാ ജ​യി​ലി​ലെ അ​ഞ്ചു ത​ട​വു​കാ​ർ​ക്കാ​ണ് യൂ​ണി​റ്റി​ന്‍റെ ചു​മ​ത​ല. ജി​ല്ലാ ജ​യി​ലി​ലെ താ​ൽ​പ​ര്യ​മു​ള്ള മ​റ്റു ത​ട​വു​കാ​ർ​ക്ക് ഈ ​അ​ഞ്ചു പേ​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ജ​യി​ൽ സൂ​പ്ര​ണ്ട് കെ.​വി. ജ​ഗ​ദീ​ഷ​നാ​ണ് മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല. ജി​ല്ലാ ജ​യി​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​രി​യാ​ണി യൂ​ണി​റ്റി​ന്‍റെ ലാ​ഭ​ത്തി​ൽ നി​ന്നാ​ണ് എ​ൽ​ഇ​ഡി യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ തു​ക ക​ണ്ടെ​ത്തി​യ​ത്.

ഒ​ൻ​പ​തു വാ​ട്ട് ശേ​ഷി​യു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളാ​ണ് തു​ട​ക്ക​ത്തി​ൽ നി​ർ​മി​ക്കു​ന്ന​തെ​ങ്കി​ലും ഇ​തു വി​പു​ലീ​ക​രി​ക്കും. വി​പ​ണി​യി​ൽ ഇ​പ്പോ​ഴു​ള്ള ഒ​ൻ​പ​തു വാ​ട്ട് ബ​ൾ​ബു​ക​ളേ​ക്കാ​ൾ വി​ല​ക്കു​റ​വി​ലാ​ണ് വി​ൽ​പ്പ​ന. ഒ​രു വ​ർ​ഷം ഗ്യാ​ര​ണ്ടി​യു​ള്ള ഒ​ൻ​പ​തു വാ​ട്ട് എ​ൽ​ഇ​ഡി​യ്ക്കു 80 രൂ​പ​യും ര​ണ്ടു കൊ​ല്ലം ഗ്യാ​ര​ണ്ടി​യു​ള്ള ഒ​ൻ​പ​തു വാ​ട്ട് എ​ൽ​ഇ​ഡി​യ്ക്കു‍ 100 രൂ​പ‍‌​യും മാ​ത്ര​മാ​ണു വി​ല. വൈ​ദ്യു​തി പോ​യാ​ലും മൂ​ന്നു ‌മ​ണി​ക്കൂ​ർ കൂ​ടി പ്ര​കാ​ശി​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ വി​വി​ധ വോ​ട്ടു​ക​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ളു​ടെ ഉ​ൽ​പ്പാ​ദ​നം ഉ​ട​നെ​യു​ണ്ടാ​കും. എ​ൽ​ഇ​ഡി യൂ​ണി​റ്റ് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​വും നി​ർ​മാ​ണ​ത്തി​നു​ള്ള സ്പെ​യ​ർ​പാ​ർ​ട്സു​ക​ളും പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ജു​വാ​ണു ന​ൽ​കു​ന്ന​ത്. ഇ​യാ​ൾ സ്വ​ന്ത​മാ​യി എ​ൽ​ഇ​ഡി നി​ർ​മാ​ണ യൂ​ണി​റ്റ് ന​ട​ത്തു​ന്നു​ണ്ട്. 

Leave a Reply

Your email address will not be published.