തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി.

തിരുവനന്തപുരം: തടവുപുള്ളിയായ ഭർത്താവിനെ കാണാൻ പോയ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി.പഴഞ്ചിറ സ്വദേശിനിയും രണ്ടുകുട്ടികളുടെ അമ്മയുമായ മുപ്പത്തിരണ്ടുകാരിയാണ് പൂന്തുറ സ്വദേശി ജെയ്സണിനൊപ്പം ഒളിച്ചോടിയത്. കഞ്ചാവ് കേസിൽ അറസ്റ്റിലായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന ഭർത്താവിനെ കാണാനാണ് യുവതിയെത്തിയത്. അവിടെ വച്ച് മൊബൈൽ പിടിച്ചുപറി കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ജെയ്സണുമായി യുവതി അടുപ്പത്തിലായി. ജയിൽ മോചിതനായി വന്ന ജെയ്സനൊപ്പം ഒന്നരയും മൂന്നും വയസുള്ള കുട്ടികളുമായി യുവതി ഒളിച്ചോടിയത്.മകളെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap