തമിഴിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങി പ്രിയങ്ക

മിഴ് സിനിമയില്‍ രണ്ടാം വരവിനൊരുങ്ങി നടി പ്രിയങ്ക നായര്‍. മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ ജലം എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പ്രിയങ്ക തിരിച്ചെത്തുന്നത്. ജലത്തിലെ സീതാലക്ഷ്മിയെന്ന പ്രിയങ്കയുടെ കഥാപാത്രത്തിന് വലിയ നിരൂപക പ്രശംസ നേടാനായിരുന്നു. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ജലം ഒട്ടേറെ ദേശീയ, അന്തര്‍ദേശിയ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു. ഏരീസ് പ്രൊഡക്ഷനില്‍ സോഹന്‍ റോയിയാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍, ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്ന് ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലംപള്ളിയാണ്. രാജ ഗജിനി സംവിധാനം ചെയ്ത  ഉട്രന്‍ ആണ് പ്രിയങ്കയുടെ മറ്റൊരു പുതിയ തമിഴ് ചിത്രം. ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തില്‍ കോളേജ് അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്ത വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ലീല എന്നീ സിനിമകള്‍ പോലെ കരിയറിലെ മികച്ച കഥാപാത്രമാണ് ജലത്തിലെ സീതാലക്ഷ്മിയെന്ന് പ്രിയങ്ക പറഞ്ഞു. ചിത്രത്തില്‍ ഹരീഷ് പേരടിയും പ്രിയങ്കയ്‌ക്കൊപ്പം വേഷമിടുന്നു.

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap