തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സരിയ്ക്കും എന്ന് വ്യക്തമാക്കി രജനി മക്കൾ മന്ദ്രം

ചെന്നൈ :പുതുതായി രൂപികരിയ്ക്കുന്ന പാർട്ടി തമിഴ്നാട്ടിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സരിയ്ക്കും എന്ന് വ്യക്തമാക്കി രജനി മക്കൾ മന്ദ്രം . രജനീകാന്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയുമായി സഖ്യത്തിലാകും രജനികാന്ത് മത്സരിയ്ക്കുകയെന്ന പ്രചരണം ശക്തമാകവേ ആണ് എല്ലാ മണ്ഡലങ്ങളിലും മത്സരിയ്ക്കാനുള്ള രജനികാന്തിന്റെ പാർട്ടിയുടെ തീരുമാനം. ഇനിയും പേര് ഇട്ടിട്ടില്ലാത്ത പാർട്ടി തെരഞ്ഞെടുപ്പ് നയം ഇതിനോടകം വ്യക്തമാക്കി. തമിഴ്നാട് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് രജനികാന്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി തമിഴരുവി മണിയൻ വ്യക്തമാക്കി. രജനികാന്തിന്റെ പാർട്ടി 234 സീറ്റിലും മത്സരിക്കും. ജനുവരി ഒന്നിന് തന്നെ പാർട്ടിയുടെ പ്രവർത്തനങ്ങൾ തുടങ്ങും.