തമിഴ്നാട്ടില് പുതിയ 600 രോഗികള്, ചെന്നൈയില് 399; രോഗികള് കൂടുതലും കോയമ്പേട്, തിരുവാൺമയൂർ ക്ലസ്റ്ററുകളില്

ചെന്നൈതമിഴ്‍നാട്ടില്‍ പുതിയതായി 600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 6009 ആയി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന പരിശോധനയാണ് തമിഴ്‍നാട്ടിലുള്ളതെന്നും രോഗബാധിതരുടെ പട്ടിക കൂടിയത് വ്യാപക പരിശോധന കാരണമെന്നും തമിഴ്‍നാട് ആരോഗ്യമന്ത്രി പറഞ്ഞു. അതേസമയം ചെന്നൈയില്‍ ഇന്ന് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് കോയമ്പേട് , തിരുവാൺമയൂർ ക്ലസ്റ്ററുകളിലായാണ്. 

അതേസമയം തമിഴ്നാട്ടിൽ മദ്യവിൽപ്പനശാലകൾ അടയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഓൺലൈൻ വിൽപ്പന നടത്തുന്ന കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. മദ്യവിൽപ്പന ശാലകള്‍ തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഈ മാസം 17 വരെ മദ്യവിൽപ്പന ശാലകൾ തുറക്കാൻ പാടില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. തുറന്ന് പ്രവർത്തിച്ച മദ്യവിൽപ്പനശാലകളിലൊന്നും സാമൂഹിക അകലം പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap