തമിഴ്നാട് കേന്ദ്രമാക്കി നടക്കുന്ന ഒരു വൻ തട്ടിപ്പാണ്, ഇരട്ടിയും ബിസിനസ്

പ്രതീകാത്മക ചിത്രം

തമിഴ്നാട് കേന്ദ്രമാക്കി നടക്കുന്ന ഒരു വൻ തട്ടിപ്പാണ് ഇരട്ടിയും ബിസിനസ് ഇതിൽ ഏറ്റവും കൂടുതൽ കുടുങ്ങുന്നത് മലയാളികൾ ആണ് സാമ്പത്തിക ലാഭത്തിനു വേണ്ടി ലക്ഷക്കണക്കിന് രൂപയാണ് ഈ സംഘങ്ങൾ ഇവരിൽ നിന്നും വാങ്ങുന്നത്,തമിഴ്നാട് തേനി കേന്ദ്രമാക്കിയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്,മിന്നൽ പാളികളിൽ നിന്നുമുണ്ടാകുന്ന എനർജി ഇരടിയം ആകുന്നു എന്നാണ് ഇവർ പറഞ്ഞത് ധരിപ്പിക്കുന്നത് .ഒരു ലക്ഷം നൽകിയാൽ ഒരു കോടി കിട്ടും എന്നാണ് ഇവർ പറഞ്ഞുപ്രചരിപ്പിക്കുന്നത് പഴയ ഓട്ടുപാത്രം പഴയകിണ്ടി വിളക്കുകൾ വിഗ്രഹങ്ങൾഎന്നിവയിൽ ഇറങ്ങിയതിന് സാന്നിധ്യം ഉണ്ട് എന്ന് പറഞ്ഞാണ്പറ്റിപ്പ് നടത്തുന്നത്.ആളെ കണ്ടെത്തുവാൻ ഇവർ ഏജൻറ് മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.നിരവധിപേർ ഈ തട്ടിപ്പിന് ഇരയായി ട്ടുണ്ട്കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ ബന്ധു എന്നു പറഞ്ഞാണ് ഇയാൾ എല്ലാവരെയും സമീപിക്കുന്നത് ..മാവേലിക്കര സ്വദേശി കയ്യിൽനിന്നും മൂന്നുലക്ഷം തിരുവല്ല സ്വദേശിയിൽ നിന്നും 40 ലക്ഷം തിരുവന്തപുരം സ്വദേശിയിൽ നിന്നും 14 ലക്ഷംകട്ടപ്പന സ്വദേശിയിൽ നിന്നും ഒരു ലക്ഷം.ഒരു ബാങ്ക് മാനേജർ നിന്നും 14 ലക്ഷംഎന്നിങ്ങനെ നിരവധി പേരിൽ നിന്നാണ് പണം തട്ടിപ്പ് നടത്തിയിരിക്കുന്നത് ഇയാൾ തേനി കേന്ദ്രമാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. തേനിയിൽവൻകിട ഹോട്ടലിൽ റൂം വാടകയ്ക്ക് എടുത്താണ് ആളെ ക്യാൻവാസ് ചെയ്യുന്നത് .ഇയാൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ഉന്നത സ്വാധീനം ഉള്ളവരുമായി ബന്ധമുണ്ട് എന്ന് പറഞ്ഞാണ് തേനിയിൽ വിലസുന്നത്.കാണാൻ വളരെ സുമുഖനും വാക്ചാതുര്യം കൊണ്ട് പലരെയും മയക്കി യെടുക്കുവാനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്പണം നഷ്ടമായ പലരും പുറത്തു പറയുവാൻ മടിക്കുകയാണ്തേനി കേന്ദ്രമാക്കിയ നടക്കുന്ന പല തട്ടിപ്പ് സംഘങ്ങളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ട്.പണം കൊടുത്തവർ ചോദിക്കുമ്പോൾ ഇയാൾക്ക് റിസർബാങ്ക് കോടിക്കണക്കിന് രൂപ വന്നു കിടപ്പുണ്ട് എന്നും മാറിയാൽ തരാം എന്നാണ് ഇയാൾ പറയുന്നത് ഇയാളുടെ മൊബൈലിൽ വ്യാജ രീതിയിൽ റിസർവ് ബാങ്ക് ഒരു ലെറ്റർ പാഡിൽ ഇതെല്ലാം രേഖപ്പെടുത്തി വച്ചിട്ടുണ്ട് ഇതാണ് ഇവരെ തെളിവിനായി ഇയാൾ കാണിക്കുന്നത്.നിരവധി പേർ ഇപ്പോഴും തട്ടിപ്പിനിരയാകുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്

Share via
Copy link
Powered by Social Snap