തലസ്ഥാനത്ത് അതീവജാഗ്രത വേണ്ട സാഹചര്യമെന്ന് : മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

 തിരുവനന്തപുരം : തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട സാഹചര്യമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ.ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി മന്ത്രി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും മന്ത്രി പറഞ്ഞു. ജില്ലയിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് ഉറവിടം അറിയാതെ 20 കേസുകളാണ് ഉള്ളതെന്നും ആന്റിജൻ ടെസ്റ്റ് ബ്ലോക്ക് തലത്തിൽ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം തമിഴ്നാട് കർണാട ആഡ്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുവർക്ക് ആൻഡിജൻ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടും രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെത്തന്നെ ക്വാറന്റൈനിൽ ആക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Share via
Copy link
Powered by Social Snap