തലസ്ഥാനത്ത് നിന്ന് മൈസൂരിലേക്ക് ഇനി ട്രെയിനിൽ പോകാം

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്നു മൈസൂരിലേക്ക് ട്രെയിൻ സർവ്വീസ് ആരംഭിച്ചു.. നിലവിൽ കൊച്ചുവേളി – ബെംഗളൂരു റൂട്ടിൽ ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ്സ് ട്രെയിനാണ് മൈസൂരിലേക്ക് നീട്ടിയിരിക്കുന്നത്. നിലവിലെ സമയത്തിൽ ഒട്ടും മാറ്റം വരുത്താതെയാണ് ഈ റൂട്ട് നീട്ടൽ.ദിവസേന വൈകുന്നേരം 4.45 നു കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ കൊല്ലം, ആലപ്പുഴ, എറണാകുളം (സൗത്ത്), പാലക്കാട്, ഈറോഡ് വഴി പിറ്റേന്ന് രാവിലെ 8.35 നു ബെംഗളൂരുവിൽ എത്തിച്ചേരുകയും, അവിടെ നിന്നു വീണ്ടും 140 ഓളം കിലോമീറ്റർ ദൂരം സഞ്ചരിച്ച് രാവിലെ 11.20 നു മൈസൂരിൽ എത്തിച്ചേരും. മൈസൂരിൽ നിന്നും ഉച്ചയ്ക്ക് 12.50 നു പുറപ്പെടുന്ന കൊച്ചുവേളി എക്സ്പ്രസ്സ് അടുത്ത ദിവസം രാവിലെ 9.35 നു കൊച്ചുവേളിയിൽ എത്തിച്ചേരും. 21 മണിക്കൂറോളമാണ് ഈ എക്സ്പ്രസ്സ് ട്രെയിനിൻ്റെ കൊച്ചുവേളി – മൈസൂർ റണ്ണിങ് സമയം.ബെംഗളൂരുവിനും മൈസൂരിനുമിടയിൽ കെംഗേരി, രാമനാഗരം, മാണ്ട്യ തുടങ്ങിയ ഇടങ്ങളിലായിരിക്കും ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുക. ഒരു റ്റു ടയർ എ.സി. കോച്ച്, മൂന്ന് ത്രീടയർ എ.സി. കോച്ച്, 13 സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ എന്നിവയാണ് മൈസൂർ – കൊച്ചുവേളി എക്സ്പ്രസിൽ ഉണ്ടാകുക.മൈസൂരിലേക്ക് നേരിട്ട് ഒരു ട്രെയിൻ സർവ്വീസ് എന്നത് ഏറെക്കാലമായി മലയാളികളുടെ ഒരു ആഗ്രഹമായിരുന്നു.മൈസൂർ റെയിൽവേ സ്റ്റേഷനിൽ കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തത്.

Leave a Reply

Your email address will not be published.