തലസ്ഥാന നഗരിയിലെ പാര്ക്കിംഗ് പ്രശ്നങ്ങള്ക്ക് പരിഹാരമായി തിരുവനന്തപുരത്ത് മള്ട്ടി ലെവല് പാര്ക്കിംഗ് സംവിധാനം യാഥാർഥ്യമായി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായി തിരുവനന്തപുരത്ത് മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനം യാഥാർഥ്യമായി. ഇത്തരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം നഗരസഭ പരിസരത്ത് പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഏഴു നിലകളിലായി 102 കാറുകൾക്ക് പാർക്ക് ചെയ്യാനാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

അമൃത് പദ്ധതി പ്രകാരം 5.64 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് നിര്‍മ്മിച്ചത്. പൂര്‍ണമായും യന്ത്രവല്‍ക്കൃത സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം എന്നതാണ് മള്‍ട്ടിലെവല്‍ സ്മാര്‍ട്ട് സിസ്റ്റത്തിന്റെ പ്രത്യേകത.

കോയമ്പത്തൂരിലെ സീഗര്‍ കമ്പനിയായിരുന്നു നിര്‍മാണം. ഓഗസ്റ്റിലാണ് നിര്‍മാണം ആരംഭിച്ചത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് 216 കാര്‍, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുന്നുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.ആറ് മാസത്തിനകം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് നഗരസഭ കരാര്‍ നല്‍കിയിരിക്കുന്നത്. 11.74 കോടി രൂപയാണ് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്. 

മെഡിക്കല്‍ കോളേജിലും തമ്പാനൂരിലും 252 കാര്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ബഹുനില പാര്‍ക്കിങ് സംവിധാനത്തിന്റെ നിര്‍മാണവും ആരംഭ ഘട്ടത്തിലാണ്. 22 കോടി രൂപ വീതമാണ് ഈ രണ്ട് പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മാണ ചെലവ്. നാല് ആധുനിക പാര്‍ക്കിംഗ് സംവിധാനം നഗരത്തില്‍ വരുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പൂര്‍ണമായും വിരാമമിടാനാകുമെന്നും മന്ത്രി പറഞ്ഞു.

കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം

തിരുവനന്തപുരം നഗരത്തിലെ വാഹന പാര്ക്കിംഗ് പ്രശ്നങ്ങള്ക്ക് പരിഹാരമായി നഗരത്തില്മള്ട്ടി ലെവല്പാര്ക്കിങ് സംവിധാനം യാഥാർഥ്യമായി. ഇത്തരത്തിലെ ആദ്യ മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം നഗരസഭ പരിസരത്ത് പുതുവര്ഷത്തില്പ്രവര്ത്തനം ആരംഭിക്കും. ഇവിടെ 7 നിലകളിലായി 102 കാറുകൾക്ക് പാർക്ക് ചെയ്യാനാകും. അമൃത് പദ്ധതി പ്രകാരം 5.64 കോടി രൂപ ചെലവഴിച്ചാണ് നഗരസഭ മള്ട്ടി ലെവല്കാര്പാര്ക്കിങ് നിര്മ്മിച്ചത്. പൂര്ണമായും യന്ത്രവല്ക്കൃത സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് കൂടുതല്വാഹനങ്ങള്പാര്ക്കു ചെയ്യാം എന്നതാണ് മള്ട്ടിലെവല്സ്മാര്ട്ട് സിസ്റ്റത്തിന്റെ പ്രത്യേകത. കോയമ്പത്തൂരിലെ സീഗര്കമ്പനിയായിരുന്നു നിര്മാണം. ആഗസ്തിലാണ് നിര്മാണം ആരംഭിച്ചത്.
ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനത്ത് 216 കാര്‍, 45 ഓട്ടോറിക്ഷ, 240 ബൈക്ക് എന്നിവ പാര്ക്ക് ചെയ്യാന്സാധിക്കുന്ന ബഹുനില പാര്ക്കിങ് സമുച്ചയത്തിന്റെ നിര്മാണം ഉടന്ആരംഭിക്കുന്നുണ്ട്. ആറ് മാസത്തിനകം പൂര്ത്തീകരിക്കുന്ന നിലയിലാണ് നഗരസഭ കരാര്നല്കിയിരിക്കുന്നത്. 11.74 കോടി രൂപയാണ് പാര്ക്കിങ് സംവിധാനത്തിന്റെ നിര്മാണ ചെലവ്.
മെഡിക്കല്കോളേജിലും തമ്പാനൂരിലും 252 കാര്പാര്ക്ക് ചെയ്യാന്സാധിക്കുന്ന ബഹുനില പാര്ക്കിങ് സംവിധാനത്തിന്റെ നിര്മാണവും ആരംഭ ഘട്ടത്തിലാണ്. 22 കോടിരൂപ വീതമാണ് രണ്ട് പാര്ക്കിങ് സംവിധാനത്തിന്റെ നിര്മാണ ചെലവ്. നാല് ആധുനിക പാര്ക്കിങ് സംവിധാനം നഗരത്തില്വരുന്നതോടെ നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പൂര്ണമായും വിരാമമിടാനാകും.
കടകംപള്ളി സുരേന്ദ്രൻ

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap