താലിബാന് ഭീകരര് ഗര്ഭിണിയായ പൊലീസുകാരിയെ വെടിവച്ചു കൊന്നു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ ഗ​ര്‍​ഭി​ണി​യാ​യ പൊലീസുകാരിയെ വെ​ടി​വ​ച്ചു കൊ​ന്നു. ഘോ​ര്‍ പ്ര​വി​ശ്യ​യി​ലെ ജ​യി​ല്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ ബാ​നു നെ​ഗ​ര്‍ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.ഫി​റോ​സ്ഖോ​യി​ലെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​യി​രു​ന്നു ഭീ​ക​ര​ര്‍ വെ​ടി​യു​തി​ര്‍​ത്ത​ത്. ബ​ന്ധു​ക്ക​ളു​ടെ മു​ന്നി​ലാ​ണ് ബാ​നു നെ​ഗ​റി​നെ ഭീ​ക​ര​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍ എ​ട്ട് മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. തോ​ക്ക് ധാ​രി​ക​ളാ​യ മൂ​ന്നു​പേ​ര്‍ വീ​ടി​നു​ള്ളി​ല്‍‌ ക​ട​ന്ന് ബാ​നു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ കെ​ട്ടി​യി​ട്ടു. പി​ന്നീ​ട് ഇ​വ​രു​ടെ മു​ന്നി​ല്‍​വ​ച്ച്‌ ബാ​നു​വി​നെ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

Share via
Copy link
Powered by Social Snap