താൻ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്കർ പറഞ്ഞതായി ഡോക്ടറുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ബാലഭാസ്‌കറിൽ നിന്നും മരണമൊഴി രേഖപ്പെടുത്തിയ ഡോക്ടർ ഫൈസലിന്റെതാണ് വെളിപ്പെടുത്തൽ കേസിൽ പുതിയ വഴിത്തിരിവ്. ആശുപത്രിയിൽ കൊണ്ടു വരുമ്പോൾ ബാലഭാസ്‌കറിന് ജീവനുണ്ടായിരുന്നതായും  താൻ ഉറങ്ങുകയായിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ബാലഭാസ്‌കർ പറഞ്ഞതായി ഡോക്ടറുടെ വെളിപ്പെടുത്തൽ

പത്ത് മിനുട്ടിലേറെ ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നെന്നും പിന്നീട് ബന്ധുക്കളെത്തി അദ്ദേഹത്തെ കൊണ്ട് പോവുകയുമായിരുന്നെന്നും ഡോക്ടർ പറഞ്ഞു. വാഹനമോടിച്ചത് ബാലഭാസ്‌കറല്ല എന്നാണ് മനസിലാകുന്നതെന്നും ഡോക്ടർ.

‘ബാലഭാസ്‌കറിന് പത്ത് മിനിറ്റ് ഓളം ബോധം ഉണ്ടായിരുന്നു. തന്റെ കൈകൾ ചലിക്കുന്നില്ലെന്ന് ബാലഭാസ്‌ക്കർ പറഞ്ഞു. ഈ കാര്യങ്ങൾ താൻ കേസ് ഷീറ്റിൽ രേഖപ്പെടുത്തി. ഏതാനും സമയം കഴിഞ്ഞപ്പോൾ ബന്ധുക്കൾ എത്തി ബാലഭാസ്‌ക്കറേയും ,ഭാര്യയേയും അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി,’ ഡോക്ടർ പറഞ്ഞു.

അതേസമയം ബാലഭാസ്‌കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗ് ആണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ അർജുൻ പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കർ ആയിരുന്നതിനാൽ തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചിരുന്നു. ഡ്രൈവർ അർജുന്റെ മൊഴിക്ക് വിരുദ്ധമാണ് ഡോക്ടറുടെ പ്രതികരണം. 

Share via
Copy link
Powered by Social Snap