തിരുവനന്തപുരം കോഴിക്കോട് സ്വദേശികള് കോവിഡ് ബാധിച്ച് മരിച്ചു, ഇന്ന് മരണം എട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് മരിച്ചു. പെരുമ്പഴതൂര്‍ വടകോട് സ്വദേശിയായ ഇയാളെ വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ചോമ്പാല സ്വദേശി പുരുഷോത്തമനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. 

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. 

കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് മരിച്ച മറ്റൊരാൾ. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചെന്നാണ് സംശയം. 

കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലായ് 28 ന് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share via
Copy link
Powered by Social Snap