തിരുവനന്തപുരത്ത് ഇറാൻ സ്വദേശികളായ വൻ മോഷണസംഘം പിടിയിൽ

ഇറാൻ സ്വദേശികളായ വൻ മോഷണസംഘം തിരുവനന്തപുരത്ത് പിടിയിൽ. പ്രതികൾ അന്താരാഷ്ട്ര കുറ്റവാളികളെന്ന് പോലീസ്. പ്രതികൾ ലഷ്യമിട്ടത് കേരളത്തിലെ മണി എക്സ്ചേഞ്ച് സെന്‍ററുകളും പോസ്റ്റ് ഓഫീസുകളും കൊള്ളയടിക്കാനെന്നും പൊലീസ് പറയുന്നു.

സ്വകാര്യ ഹോട്ടലിൽ നിന്നാണ് കന്‍റോൺമെന്‍റ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ദാവൂദ്, മോഹ്‍സൻ, മജീദ്, എയ്‍നോല എന്നിവരെയാണ് അറസ്റ്റിലായത്. പിടിയിലായവര്‍ കൺകെട്ട് വിദ്യയിലൂടെ പട്ടാപ്പകൽ മോഷണം നടത്തുന്ന സംഘമെന്ന് പോലീസ് പറഞ്ഞു.

ഡൽഹിയിൽ ജനുവരി മുതൽ ക്യാമ്പ് ചെയ്ത് ഇന്ത്യ മുഴുവൻ മോഷണം നടത്തി കൊണ്ടിരിക്കുന്ന സംഘത്തിലെ ലീഡറെയടക്കമാണ് പിടികൂടിയത്. പ്രതികളെ ചേർത്തല പോലീസിന് കൈമാറി.

Share via
Copy link
Powered by Social Snap