തിരുവനന്തപുരത്ത് രണ്ട് ദിവസം ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരംനവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ശനിയാഴ്ചയും ഞായറാഴ്ചയും തിരുവനന്തപുരം നഗരത്തിലെ ചിലയിടങ്ങളിൽ ജലവിതരണം തടസപ്പെടും. ഫ്രെബുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ രണ്ടാം തീയതി പുലര്‍ച്ചെ വരെയാണ് ജലവിതരണം തടസപ്പെടുന്നത്.

അരുവിക്കരയിലെ 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണ ശാലകളുടെ അവസാനഘട്ട നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കാരണം. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് ജല അതോറിട്ടി അറിയിച്ചു. ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതിന് വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ- വാളക്കാട് എന്നിവിടങ്ങളിലെ വെന്റിംഗ് പോയിന്റുകളിൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. 

ജലവിതരണം തടസപ്പെടുന്ന സ്ഥലങ്ങൾ

കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർറോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം,മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്രമെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർനഗർ, നന്തൻകോട്, ദേവസ്വംബോർഡ് ജം., പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപ്പാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, സി.ആർ.പി.എഫ്, തിരുമല, പി.ടി.പി. നഗർ, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂർക്കാവ്, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂർ, കുണ്ടമൺഭാഗം, പുന്നയ്ക്കാമുഗൾ, മുടവൻമുഗൾ, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, ഐരാണിമുട്ടം, തമ്പാനൂർ, ഈസ്റ്റ്‌ഫോർട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്.

വെന്റിംഗ് പോയിന്റുകളിൽ ബന്ധപ്പെടാനുള്ള നമ്പർ

വെള്ളയമ്പലം-8547638181
അരുവിക്കര-  9496000685 
പി.ടി.പി നഗർ-  8547638192
ചൂഴാറ്റുകോട്ട- 8289940618
ആറ്റിങ്ങൽ വാളക്കോട്- 8547638358

കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം- 8547638181, 0471 2322674, 0471 2322313
അരുവിക്കര- 9496000685

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap