തിരുവല്ല വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരുവല്ല:   തിരുവല്ല വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത്, തലവടി സ്വദേശി ജെഫിനെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. നിരണം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. ബിംബിയുടെ കാറുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. അപകടശേഷം യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാൻ ഇരുപത് മിനിറ്റോളം വൈകിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്നു ഇതുവഴി വന്ന കാറിൽ പരുമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Share via
Copy link
Powered by Social Snap