തുന്നിക്കെട്ടില്ല, പുരികം വടിക്കണം’; വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞ 3 പേർ അറസ്റ്റിൽ

മട്ടാഞ്ചേരി∙ കരുവേലിപ്പടി മഹാരാജാസ് സർക്കാർ ആശുപത്രിയിൽ രാത്രി സേവനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ നാലംഗ സംഘം അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതായി പരാതി. തോപ്പുംപടി മൂലങ്കുഴി വാറു വൈദ്യർ റോഡ് വഞ്ചിപ്പുരക്കൽ വി.ഡബ്ല്യു. ജിൻസൻ (23), ബീച്ച്റോഡ് എലംപ്ലാച്ചേരി മിഷേൽ ക്ലീറ്റസ് (18), മൂലങ്കുഴി ചക്കാലക്കൽ ജിബിൻ ജോസഫ് (21) എന്നിവരെ അറസ്റ്റ് ചെയ്തു.

പുരികത്തിനു പരുക്കേറ്റ യുവാവുമായി സംഘം ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആശുപത്രിയിലെത്തി. തുന്നിക്കെട്ടുന്നതിനു പുരികം വടിക്കണമെന്നു ഡോക്ടർ നിർദേശിച്ചതാണു യുവാക്കളെ പ്രകോപിതരാക്കിയതെന്നു പറയുന്നു.

Share via
Copy link
Powered by Social Snap