തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

ദു​ബാ​യ്: ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റ​സ്റ്റി​ൽ. യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലാ​ണ് തു​ഷാ​ർ അറസ്റ്റി​ലാ​യ​ത്. ചെ​ക്ക് കേ​സി​ലാ​ണ് അ​റ​സ്റ്റ്. തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയുടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പത്ത് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ലേ​ക്ക് ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന പേ​രി​ൽ അജ്മാ​നി​ലേ​ക്ക് തു​ഷാ​റി​നെ വി​ളി​ച്ചു വ​രു​ത്തിയായിരുന്നു അറസ്റ്റ്. ബി​സി​ന​സ് പങ്കാളിക്ക് വ​ണ്ടി​ച്ചെ​ക്ക് ന​ൽ​കി​യെ​ന്നാ​ണ് കേ​സ്. പ​ത്ത് മി​ല്ല്യ​ൻ യു​എ​ഇ ദി​ർ​ഹ​ത്തി​ന്‍റെ വ​ണ്ടി​ച്ചെ​ക്ക് കേ​സി​ലാ​ണ് തു​ഷാ​ർ പി​ടി​യി​ലാ​യ​ത്. ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യു​ടെ വ​ണ്ടി​ച്ചെ​ക്കാ​ണ് തു​ഷാ​ർ ന​ൽ​കി​യ​ത്

Leave a Reply

Your email address will not be published.