തൃശൂർ: ജില്ലയിൽ ബുധനാഴ്ച ഇന്ന്‌ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

പശ്ചിമബംഗാളിൽനിന്ന് ജൂൺ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികൾക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36 വയസ്സ്, 25 വയസ്സ്, 33 വയസ്സ്) ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചിരുന്ന വരന്തരപ്പിളളി സ്വദേശിക്ക് (36 വയസ്സ്) സമ്പർക്കത്തിലൂടെയും കോവിഡ് സ്ഥിരീകരിച്ചു. മറ്റൊരാൾ ജൂൺ 21 ന് ബംഗളൂരുവിൽനിന്ന് വന്ന കരൂപ്പടന്ന സ്വദേശി (36 വയസ്സ്)യാണ്. ഇയാൾ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 127 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 7 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 15471 പേരും ആശുപത്രികളിൽ 149 പേരും ഉൾപ്പെടെ ആകെ 15620 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ജൂൺ 24) നിരീക്ഷണത്തിന്റെ ഭാഗമായി 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ്ജ് ചെയ്തു.

തൃശൂർ ജില്ലയിൽ ബുധനാഴ്ച കോവിഡ് പോസിറ്റീവായ 12 പശ്ചിമ ബംഗാൾ സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചത് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ഇരിക്കെ. പരിയാരം കുന്നംകുഴി മുതൽ ചാലക്കുടി വരെയുളള ട്രാൻസ്ഗ്രിഡ് പവർലൈൻ അടിയന്തിര പ്രവൃത്തിക്കായി ജൂൺ 15 ന് എൽ ആൻഡ് ടി കമ്പനി പ്രത്യേക ബസിൽ പശ്ചിമ ബംഗാളിൽ നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളിൽപെട്ടവരാണിവർ. ഇവരിൽ അഞ്ച് പേർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാവരും വന്നതുമുതൽ ചാലക്കുടിയിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പർക്കം പുലർത്തുകയോ ജോലിയിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാൽ കെഎസ്ഇബി നിർദ്ദേശപ്രകാരമാണ് തൊഴിലാളികൾക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേർ നിലവിൽ ഇൻസ്റ്റിറ്റിയൂഷേണൽ ക്വാറന്റൈനിൽ തുടരുകയാണ്. ഇവർക്ക് സ്ഥിരമായി ഭക്ഷണം എത്തിച്ചു നൽകിയ വരന്തരപ്പിളളി സ്വദേശിയായ 38 കാരന് സമ്പർക്കം വഴി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share via
Copy link
Powered by Social Snap