തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തില് ആയിരുന്ന രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു

കൊറോണ വൈറസ് ബാധയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേരെ കൂടി ഡിസ്ചാർജ് ചെയ്തു. കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ അടിസ്ഥാനത്തിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് പേരും തൃശൂർ ജനറൽ ആശുപത്രിയിൽ രണ്ട് പേരുമടക്കം ജില്ലയിൽ നിലവിൽ നാല് പേർ ആശുപത്രിയിലും 206 പേർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.അതേസമയം, ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥീരികരിച്ച പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. മന്ത്രിതല സമിതി സാഹചര്യങ്ങൾ നീരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ സ്ഥീരികരിച്ചിരുന്ന മൂന്ന് കൊറോണ കേസുകളിൽ ഒരെണ്ണം നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദേശത്തുനിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിൽ പരിശോധിക്കുന്നത് തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ ജപ്പാൻ കപ്പലിൽ കൊറോണ സ്ഥിരീകരിച്ചിരുന്ന രണ്ട് ഇന്ത്യക്കാരുടെ സ്ഥിതിഗതികൾ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.