ത്വാഹ ഫസലും അലന് ഷുഹൈബും വീട്ടിലെത്തി; വാരിപ്പുണര്ന്ന് പ്രിയപ്പെട്ടവര്

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ പത്തു മാസത്തെ ജയില്‍വാസത്തിനു ശേഷം അലന്‍ ശുഹൈബും ത്വാഹാ ഫസലും വീട്ടിലെത്തി. കണ്ണീരോടെയാണ് രക്ഷിതാക്കളും സഹോദരങ്ങളും ഇവരെ സ്വീകരിച്ചത്. കോഴിക്കോട് പന്തീരങ്കാവിലെ വീട്ടിലേക്ക് രാത്രി ഏഴരയോടെയാണ് ത്വാഹ സഹോദരന്‍ ഇജാസിനൊപ്പമെത്തിയത്. വയോധികരായ ഉമ്മയും ഉപ്പയും കാത്തിരിപ്പുണ്ടായിരുന്നു. അമ്മ സബിതാ മഠത്തിലിനൊപ്പം രാത്രി എട്ടരയോടെ അലന്‍ തിരുവണ്ണൂരിലെ വീട്ടിലെത്തി. പിതാവിനും സഹോദരനുമൊപ്പം സ്നേഹം പങ്കിട്ടു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബറിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Share via
Copy link
Powered by Social Snap