ദത്ത് നടപടികൾ സ്റ്റേ ചെയ്ത് കോടതി; സന്തോഷമെന്ന് അനുപമ

തി​രു​വ​ന​ന്ത​പു​രം: അ​നു​പ​മ​യു​ടെ കു​ഞ്ഞി​ന്‍റെ ദ​ത്തെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക് വ​ഞ്ചി​യൂ​ർ കു​ടും​ബ കോ​ട​തി​യു​ടെ ഇട​ക്കാ​ല സ്റ്റേ. ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തോ കൈ​മാ​റി​യ​തോ എ​ന്ന കാ​ര്യം സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ചൂണ്ടിക്കാ​ട്ടി​യാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം ന​വം​ബ​ർ ഒ​ന്നി​ന് കേ​ൾ​ക്കും. കോ​ട​തി​വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​നു​പ​മ ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ച്ഛ​നു​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​നു​പ​മ വ്യ​ക്ത​മാ​ക്കി. കു‍​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ അ​വ​കാ​ശം കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ത്തെ​ടു​ത്ത ദ​മ്പ​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍ ഇ​ന്ന് അ​ന്തി​മ വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് ത​ട​സ ഹ​ര്‍​ജി ന​ല്‍​കി​യ​ത്. നവംബർ ഒന്നിന് കോടതി വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അനുപമ ചൂണ്ടിക്കാട്ടി. കുഞ്ഞാണ് ഞങ്ങൾക്ക് വലുത്. തുടരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും അനുപമ വ്യക്തമാക്കി

Share via
Copy link
Powered by Social Snap