ദമ്പതികളും മക്കളും സഞ്ചരിച്ച കാര് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു

ഉഡുപ്പി: ദമ്പതികളും മക്കളും സഞ്ചരിച്ച കാര്‍ റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. ശനിയാഴ്ച രാവിലെ ഉഡുപ്പി അംബല്‍പടിക്ക് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. രണ്ട് വയസുള്ള കുട്ടി മരിക്കുകയും കുഞ്ഞിന്റെ അമ്മക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മറ്റ് നാല് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മംഗളൂരുവില്‍ നിന്ന് ശിക്കരിപുരയിലേക്ക് പോവുകയായിരുന്ന കാര്‍ അംബല്‍പാഡിയിലെ ദേശീയപാതയില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിടുകയും റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയുമായിരുന്നു. ദമ്പതികളും നാല് മക്കളുമാണ് കാറിലുണ്ടായിരുന്നത്. രണ്ടുവയസുള്ള കുട്ടി തത്ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ മണിപ്പാല്‍ കെഎംസി ആശുപത്രിയിലും മറ്റുള്ളവരെ അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉഡുപ്പി ടൗണ്‍ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Share via
Copy link
Powered by Social Snap