ദില്ലിയിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി; മൂന്ന് പേർ പിടിയിൽ

ദില്ലിദില്ലിയിൽ പതിനേഴുകാരിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. വടക്കു കിഴക്കൻ ദില്ലിയിലെ ഹർഷ് വിഹാറിലാണ് സംഭവം. മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനെ മർദ്ദിച്ച് കത്തികൊണ്ട് പരിക്കേൽപ്പിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൂന്ന് പേർ കസ്റ്റഡിയിലാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ ആക്രമി പഴ്സ് തട്ടിയെടുത്ത് ഓടാൻ ശ്രമിച്ചെന്നും ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം ചേർന്ന് ബലാത്സംഗം ചെയ്തതെന്നുമാണ് പരാതി.

Share via
Copy link
Powered by Social Snap