ദീപക്കിന്റെ കെണിയില് വീണത് അഞ്ഞൂറോളം സ്ത്രീകള്; ‘സെക്സ് ചാറ്റ്’ വീരനായ 22 കാരന് ഒടുവില് കുടുങ്ങി

ഗാസിയബാദ്: അഞ്ഞൂറോളം സ്ത്രീകളെ ഫോണ്‍കെണിയില്‍ വീഴ്ത്തി ബ്ലാക്മെയില്‍ ചെയ്ത 22 കാരന്‍ അറസ്റ്റില്‍. ഹരിയാനയിലെ റോഹ്ത്തക്ക് സ്വദേശി ദീപക്ക് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാല്‍ ദില്ലി, മുംബൈ, ബംഗലൂരു, കൊല്‍ക്കത്ത എന്നീ വന്‍ നഗരങ്ങളില്‍ നിന്നടക്കമുള്ള സ്ത്രീകളെ ഫോണ്‍ കെണിയില്‍ പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

സ്ത്രീകളെ സെക്സ് ചാറ്റിനും, വീഡിയോ കോളുകള്‍ വഴിയുള്ള നഗ്നത പ്രദര്‍ശനത്തിനും നിര്‍ബന്ധിക്കുന്ന തരത്തിലാണ് ഇയാളുടെ ഭീഷണി. യുവതികളെ വീഡിയോ കോള്‍ ചെയ്ത ശേഷം അവരുടെ മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയും യുവതികള്‍ ഡിസ്‌കണക്ട് ചെയ്യുന്നതിന് മുമ്പായി സ്‌ക്രീന്‍ഷോട്ട് എടുത്ത് ആ ചിത്രവും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി.

ഇത്തരം ഭീഷണിയില്‍ പെടുന്ന സ്ത്രീകളായിരുന്നു ദീപക്കിന്‍റെ ഇരകളായത്. അഞ്ചാം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള ഇയാള്‍ ഒരു സെല്‍ഫോണ്‍ റിപ്പയറിംഗ് കടയില്‍ ജോലി ചെയ്യുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന ജോലിയായതിനാല്‍ വിവിധ ആപ്പുകള്‍ സംബന്ധിച്ചും, ഫോണ്‍ ഉപയോഗം സംബന്ധിച്ചും നല്ല ധാരണയുള്ളയാളാണ് ദീപക്ക്. 

കോളര്‍ ഐഡി ആപ്പുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സ്ത്രീകളുടെ നമ്പര്‍ കണ്ടെത്തുന്നത്. ഇയാള്‍ കിട്ടുന്ന ഒരു നമ്പറിലേക്ക് ഫോണ്‍ ചെയ്യും എടുക്കുന്നയാള്‍ സ്ത്രീ ആണെങ്കില്‍ ആ നമ്പര്‍ സേവ് ചെയ്യും. അല്ലെങ്കില്‍ നമ്പര്‍ കോളര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് സ്ത്രീയുടെയാണോ എന്ന് ഉറപ്പിക്കും. പിന്നീട് ഈ നമ്പറിലേക്ക് ഫോണ്‍ നമ്പര്‍ ഹൈഡ് ചെയ്യുന്ന രീതിയില്‍, വിദേശത്ത് നിന്നും കോള്‍ ചെയ്യുന്ന രീതിയിലായിരിക്കും വീഡിയോകോള്‍ ചെയ്യും.

സ്ത്രീകള്‍ ഫോണ്‍ എടുക്കുമ്പോള്‍ വീഡിയോയ്ക്ക് മുന്നില്‍ വെച്ചു തന്നെ ഇയാള്‍ നഗ്നനാകുകയും സ്ത്രീകള്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്യും മുമ്പ് തന്നെ അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയോ കോള്‍ റെക്കോഡ് ചെയ്യുകയോ ചെയ്യും. പിന്നീട് ഈ ഇമേജുകളും വീഡിയോകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തും. യുവതിയുമായി തനിക്ക് ബന്ധമുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും സ്ത്രീകള്‍ പറഞ്ഞിട്ടാണ് താന്‍ നഗ്നനായെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതുമെന്നും മറ്റും പറഞ്ഞാണ് ഭീഷണി. 
യുവതികളെ ലൈംഗിക ചാറ്റിന് ഉപയോഗിക്കാനും അവരുടെ നഗ്നചിത്രങ്ങള്‍ ഷെയര്‍ ചെയ്യിക്കാനും വേണ്ടിയാണ് ഈ രീതി ഇയാള്‍ ഉപയോഗിച്ചത്. ഇയാളുടെ വലയില്‍ ഇത്തരത്തില്‍ 500 സ്ത്രീകള്‍ എങ്കിലും വീണിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രഥമിക അന്വേഷണം വ്യക്തമാക്കുന്നത്. എന്നാല്‍ ഈ തന്ത്രത്തില്‍ തന്നെ ഒടുവില്‍ ഇയാള്‍ കുടുങ്ങി.

രണ്ടു വര്‍ഷത്തോളം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ ഇയാള്‍ അടുത്തിടെ ഉത്തര്‍ പ്രദേശിലെ ഗസിയാബാദിലെ ഒരു അഭിഭാഷകയെ ഈ രീതിയില്‍ വിളിച്ചതോടെയാണ് പിടി വീണത്.  ഫോണ്‍വിളിയുടെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്നും യുവതി പറഞ്ഞിട്ടാണ് താന്‍ തുണിയുരിഞ്ഞതെന്ന് സാമൂഹ്യ മാധ്യമത്തില്‍ എഴുതുമെന്ന് ഇയാള്‍ അഭിഭാഷികയെ  ഭീഷണിപ്പെടുത്തി.

എന്നാല്‍ ജൂണ്‍ 25 ന് ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ് തുടങ്ങിയ വിവിധ ലൊക്കേഷനുകളില്‍ നിന്നും ഒരാള്‍ തന്നെ വിളിച്ച് അശ്‌ളീല പ്രദര്‍നെം നടത്തി ഭീഷണിപ്പെടുത്തുന്നതായി ആഗസ്റ്റ് 20 ന് യുവതി നേരെ ഗാസിയാബാദ് പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കി. ആപ്പ് ഉപയോഗിച്ച് യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ മറച്ചു വെച്ചായിരുന്നു ഇയാള്‍ ഫോണ്‍ വിളിച്ചതെങ്കിലും സിം ഹരിയാനയില്‍ നിന്നുള്ളതാണെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഹരിയാന പൊലീസുമായി നടത്തിയ സംയുക്ത നീക്കത്തില്‍ ദീപക്കിനെ റോഹ്ത്തക്കില്‍ നിന്നും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് ഈ കുറ്റകൃത്യങ്ങള്‍ക്ക് എല്ലാം കാരണം തന്‍റെ സ്ത്രീകളോട് സംസാരിക്കാനുള്ള ആഗ്രഹമാണ് എന്ന മൊഴിയാണ് ഇയാള്‍ നല്‍കിയത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളുടെ മൊഴി ഇങ്ങനെ, ചെറുപ്പത്തിലെ സ്ത്രീകള്‍ സുഹൃത്തുക്കളായി ഇല്ല, കാമുകിമാരും ഇല്ല. സ്ത്രീകളുമായി സംസാരിക്കണമെന്നത് വലിയ ആഗ്രഹമായി മാറി. അതിനാണ് ബ്ലാക്ക് മെയില്‍ ചെയ്ത് സെക്സ് ചാറ്റ് എന്ന പരിപാടി നടത്തിയത്. 

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ദീപക്കിനെതിരേ കേസെടുത്തിരിക്കുന്നത്. റോത്തക്കിലെ വീട്ടില്‍ നിന്നുമാണ് ദീപകിനെ പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും രണ്ടു സിംകാര്‍ഡുകളുള്ള ഫോണും കണ്ടെത്തി. 

Share via
Copy link
Powered by Social Snap