ദുബായിൽ ബൈക്കപകടം; മലയാളിയടക്കം രണ്ട് പേർ മരിച്ചു

ദുബായ്: ദുബായിൽ ബൈക്കപകടത്തിൽ മലയാളിയടക്കം രണ്ടുപേർ മരിച്ചു. കോഴിക്കോട് സ്വദേശിയാണ് അപകടത്തിൽ മരണപ്പെട്ട മലയാളി.   കോഴിക്കോട്​ ബീച്ച് ജനറല്‍ ആശുപത്രിക്ക് സമീപത്തെ മൈസിന്‍ അപ്പാര്‍ട്ട്മെൻറില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40)യും ഇദ്ദേഹത്തോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തമിഴ്​നാട്​ സ്വദേശിയുമാണ്​ അപകടത്തിൽ മരിച്ചത്.

ദുബൈ പെട്രോ കെം ലോജിസ്​റ്റിക്​സ്​ മാനേജറായി നിഖില്‍ ഉണ്ണി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്​: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്‍). മാതാവ്​: കൗസല്യ(റിട്ട. ജോ. സെക്രട്ടറി ഹൗസിങ്ങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്‍: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യദീപു, പ്രിയഉണ്ണി 

Share via
Copy link
Powered by Social Snap