ദുരൂഹത നിറച്ച് ‘നിണം’ മോഷന് പോസ്റ്റര് റിലീസായി

മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ നിണം ‘ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസായി . അനു സിത്താര, ടിനി ടോം, ബാദുഷ, അന്ന രേഷ്മ രാജന്‍, നിമിഷ സജയന്‍, ഇര്‍ഷാദ് അലി, അനിഘ സുരേന്ദ്രന്‍, സെന്തില്‍കൃഷ്ണ, മറീന മൈക്കിള്‍, സിബി തോമസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

ദുരൂഹ സാഹചര്യത്തില്‍, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മാമ്പള്ളി എസ്റ്റേറ്റില്‍ ഒരു നരവേട്ട നടക്കുന്നു. അതിനു പിന്നിലെ കരങ്ങള്‍ ആരുടേത്? എന്തിനു വേണ്ടിയായിരുന്നു ആ അരുംകൊല? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകള്‍ നിവര്‍ത്തുകയാണ് നിണം എന്ന ചിത്രം. പ്രതികാരത്തിലൂന്നിയ ഫാമിലി സസ്‌പെന്‍സ് ത്രില്ലറാണ് നിണം.

ബാനര്‍, നിര്‍മ്മാണം – മൂവി ടുഡേ ക്രിയേഷന്‍സ്, സംവിധാനം – അമര്‍ദീപ്, കഥ, തിരക്കഥ, സംഭാഷണം – വിഷ്ണുരാഗ് , ഛായാഗ്രഹണം – വിപിന്ദ് വി രാജ് എന്നിവരാണ്

ഗിരീഷ് കടയ്ക്കാവൂര്‍, സൂര്യ കൃഷ്ണ, മനീഷ് മോഹനന്‍, ശരത് ശ്രീഹരി, സജിത്ത്, മിഥുന്‍ പുലരി, പ്രദീപ് ആനന്ദന്‍, രാജേഷ് ഭാനു, ലതദാസ്, കലാഭവന്‍ നന്ദന എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍ . നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

Share via
Copy link
Powered by Social Snap