ദേവികുളം സബ്കളക്ടറായി തിരുവനന്തപുരം സ്വദേശി പ്രേംകൃഷ്ണ ചുമതലയേറ്റു

ഇടുക്കി: ദേവികുളം സബ്കളക്ടറായി തിരുവനന്തപുരം സ്വദേശിയായ പ്രേംകൃഷ്ണ ചുമതലയേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് ദേവികുളം ആർഡിഒ ഓഫീസിലെത്തിയ അദ്ദേഹത്തെ ജീവനക്കാർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

ഉദ്യോഗസ്ഥരുമായി പ്രേംകൃഷ്ണ ചർച്ച നടത്തി. സ്ഥലംമാറിപ്പോയ മുൻ സബ് കളക്ടർ തുടങ്ങിവെച്ച പദ്ധതികൾ ആദ്യഘട്ടമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും, കൈയ്യേറ്റമടക്കമുള്ള വിഷയങ്ങളിൽ കാര്യങ്ങൾ പഠിച്ചശേഷം നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മൂന്നാറിലെ വിഷയങ്ങൾ വളരെ സങ്കീർണ്ണമാണ്. തോട്ടംതൊഴിലാളികൾ ഏറെയുള്ള മേഖലയായതിനാൽ അവരുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

2 thoughts on “ദേവികുളം സബ്കളക്ടറായി തിരുവനന്തപുരം സ്വദേശി പ്രേംകൃഷ്ണ ചുമതലയേറ്റു

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap