ദേവിയായി നയന്താര, തകര്ത്തുവാരി ഉര്വ്വശി; ചിരിയും ചിന്തയും നിറച്ച് മുക്കൂത്തി അമ്മന് ട്രയിലര്

നയന്‍താര നായികയാകുന്ന മൂക്കുത്തി അമ്മന്‍റെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രയിലര്‍ എത്തി. മുക്കൂത്തി അമ്മനായിട്ടാണ് നയന്‍സെത്തിയിരിക്കുന്നത്. തകര്‍പ്പന്‍ കൌണ്ടറുകളുമായി ഉര്‍വ്വശി എന്നത്തെയും പോലെ അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ദൈവമില്ലെന്ന് പറയുന്നവനെ വിശ്വസിക്കാം, എന്നാല്‍ ഒരു ദൈവത്തെ മാത്രം വിശ്വസിച്ച് മറ്റ് ദൈവങ്ങളെ കുറ്റം പറയുന്നവരെ വിശ്വസിക്കരുതെന്ന് പറയുന്ന നയന്‍താരയുടെ ഡയലോഗോടെയാണ് ട്രയിലര്‍ തുടങ്ങുന്നത്.

ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ ആള്‍ദൈവങ്ങളും വിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളും സിനിമയില്‍ വിഷയങ്ങളാകുന്നു. നടന്‍ കൂടിയായ ആര്‍.ജെ ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. ബാലാജിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബാലാജിയുടെ അമ്മയായിട്ടാണ് ഉര്‍വ്വശിയെത്തുന്നത്. ഇവരുടെ കുടുംബത്തിലേക്ക് മുക്കൂത്തി അമ്മന്‍ കടന്നുവരുന്നതാണ് പ്രമേയം.

ജനുവരിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. നേരത്തെ മേയ് 1നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. പിന്നീടത് മാറ്റിവയ്ക്കുകയായിരുന്നു. സ്മൃതി വെങ്കിട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 14ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

Share via
Copy link
Powered by Social Snap