ദേശീയ ആയുര്‍വേദ ദിനാചരണം. കോവിഡ് നിയന്ത്രണത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക്

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തില്‍ ആയുര്‍്‌വേദത്തിന്റെ പങ്ക് എന്ന പ്രമേയത്തോടെ ഇന്ന് (നവംബര്‍ 13)് 5-ാമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുന്നു. കേരളത്തില്‍ കോവിഡ്-19 വ്യാപിച്ചു തുടങ്ങിയ 2020 മാര്‍്ച്ച് മുതല്‍ ഭാരതീയ ചികിത്സാ വകുപ്പ് കോവിഡ് പ്രതിരോധത്തിന് ആരോഗ്യ പുന.സ്ഥാപനത്തിനായി സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം, പുനര്‍്ജനി തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. 60 വയസിനു താഴെയുള്ളവര്‍്ക്കായി ‘സ്വാസ്ഥ്യം’ എന്ന പദ്ധതിയും 60 വയസിനു മുകളിലുള്ളവര്‍്ക്കായി ‘സുഖായുഷ്യം’ എന്ന പദ്ധതിയും നടത്തി വരുന്നു. തിരുവനന്തപുരം ജില്ലയിലെ ഗവ.ആയുര്‍്‌വ്വേദ ഡിസ്‌പെന്‌സറികള്‍, ആശുപത്രികള്‍ വഴി രോഗ പ്രതിരോധത്തിന് ആവശ്യമായ ഔഷധങ്ങള്‍ നല്‍്കുന്നതോടൊപ്പം ലഘു വ്യായാമം, യോഗ, ഋതുഭേദേന ജീവിതരീതികളില്‍ വരുത്തേണ്ട വ്യത്യാസങ്ങള്‍ തുടങ്ങിയ നിരദ്ദേശങ്ങളും നല്‍്കുന്നുണ്ട്. ഒപ്പം തന്നെ മാസ്‌കിന്റെ ഉപയോഗം, ഇടയ്ക്കിടെയുള്ള കൈകഴുകല്‍, സമൂഹ്യ അകലം പാലിക്കല്‍ എന്നിവയും ഓര്മിപ്പിക്കുന്നുണ്ട്. ജീവിതശൈലി രോഗങ്ങള്‍ക്ക് മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍ അതുകൂടി കണക്കിലെടുത്ത് വ്യക്തിയധിഷ്ടിതമായി മരുന്നുകള്‍ നല്‍്കുകയാണ് ചെയ്യുന്നത്. നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍്ക്കും സമ്പര്‍്ക്കത്തില്‍ വരുന്നവര്‍ക്കും വേണ്ടി മരുന്നുകള്‍ നലകുന്ന പദ്ധതിയാണ് അമൃതം. ഈ പദ്ധതി വഴി അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവര്‍ക്കും കോവിഡ് ബാധിച്ചവരുടെ സംബര്‍്ക്കത്തില്‍ ഉള്ളവരുമായ 27000 ഓളം ആളക്കാര്‍ തിരുവനന്തപുരം ജില്ലയില്‍ ആയുര്‍്‌വേദ ഡിപ്പാര്‍്ട്ട് മെന്റിന്റെ സേവനം തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍് ഡോ.ഷീലാമേബിലറ്റ് അറിയിച്ചു.2020 ഏപ്രില്‍ മുതല്‍ തന്നെ പുനര്‍ജനി എന്ന പേരില്‍ ആയുര്‍്‌വേദ പോസ്റ്റ് കോഡ് ക്ലിനിക്കുകള്‍ എല്ലാ ഗവ.ആയുര്‍വേദ സ്ഥാപനങ്ങളിലും ആരംഭിച്ചു. ഇതുവരെ 2000 ഓളം പേര്‍ തിരുവനന്തപുരം ജില്ലയില്‍ പുനര്‍്ജനി വഴി ചികിത്സ തേടിയിട്ടുണ്ട്. എയര്‍പോര്‍ട്ട്, റയില്‍വേ സ്റ്റേഷന്‍, ചെക് പോസ്റ്റ് എന്നിവിടങ്ങളിലെ സ്‌ക്രീനിംഗ് സെന്ററുകളിലും തിരുവനന്തപുരം ജില്ലയിലെ ഗവ.ആയുര്‍്‌വേദ ഡോക്ടര്‍്മാര്‍ തങ്ങളുടെ സ്ഥാപനത്തിലെ ഡ്യൂട്ടിയ്‌ക്കൊപ്പം സേവനമനുഷ്ടിച്ചു. ആശാപ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്ത്തകരുടെയും സഹായത്തോടുകൂടി അമൃതം പദ്ധതി വിജയകരമായി നടത്തിവരുന്നു. കോവിഡ് നിയന്ത്രണത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഒരു വെബിനാര്‍ സംഘടിപ്പിക്കുന്നു. അതോടൊപ്പം മെഡിക്കല്‍ ഓഫീസര്‍്മാര്‍്ക്ക് വേണ്ടി കോവിഡ് നിയന്ത്രണത്തില്‍ ആയുര്‍്‌വേദത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ .ഡോ.വിജയലക്ഷ്മി, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ഗവ.ആയുര്‍വ്വേദ ആശുപത്രി, നെടുമങ്ങാട്. തിരുവനന്തപുരം. ഡോ.അനിലന്‍, മെഡിക്കല്‍ ഓഫീസര്‍, ഗവ.ആയു.പി.എച്ച്.എസ്.സി, കോട്ടുകാല്‍, തിരുവനന്തപുരം.എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Share via
Copy link
Powered by Social Snap