ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു; മരയ്ക്കാർ മികച്ച ചിത്രം; കങ്കണ നടി; നടന്മാർ ധനുഷും മനോജ് ബാജ്പേയും

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്‍റെ സിംഹമാണ് മികച്ച ചിത്രം. 11 പുരസ്‌കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം നേടി. സജിൻ ബാബു ചിത്രം ബിരിയാണിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. 

തമിഴ്‌നടൻ ധനുഷിനും ഹിന്ദി നടൻ മനോജ് ബാജ്‌പെയ്ക്കുമാണ് മികച്ച നടനുള്ള രജതകമലം. കങ്കണ റണൗട്ട് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റ് വാങ്ങി. ഹിന്ദിചിത്രമായ ബഹത്തർ ഹൂരയിലൂടെ സംവിധാന മികവ് തെളിയിച്ച സഞ്ജയ് പുരൻ സിങ് ചൗഹാനാണ് മികച്ച സംവിധായൻ. സഹനടനുള്ള ദേശീയ പുരസ്‌കാരം വിജയ്‌സേതുപതിക്കാണ്. മികച്ച അംഗീകാരം തേടിയെത്തിയതിൽ വലിയ സന്തോഷമുണ്ട്. മലയാളികളുടെ സർഗാത്മകത താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രജനീകാന്തിനാണ് ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റു വാങ്ങി. കോവിഡ് മൂലം 2019ലെ പുരസ്കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിക്കാനായിരുന്നില്ല. 

മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം പ്രഭാവർമ്മയും , മികച്ച മേക്കപ്പ് ആർട്ടിസ്റ്റനുള്ളത് രഞ്ജിത്തും ചമയത്തിന് സുജിത്ത് സുധാകരൻ, സായി എന്നിവരും സ്വീകരിച്ചു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജെല്ലിക്കെട്ടിന്റെ ഛായാഗ്രാഹകൻ ഗിരിഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിന്റെ ശബ്ദമിശ്രണം നിർവഹിച്ച് റസൂൽപൂക്കുട്ടികൊപ്പം പുരസ്‌കാരം പങ്കിട്ട ബിബിൻ ദേവിന് ഇത് അഭിമാന നിമിഷമാണ്.

67-ാം ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് അക്ഷരാർത്ഥത്തിൽ ദക്ഷിണേന്ത്യൻ സിനിമകളുടെ മേധാവിത്തം കുടിയായിരുന്നു.

അവാർഡുകള്‍:

  • മികച്ച സിനിമ- മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം (സംവിധാനം- പ്രിയദർശൻ)
  • മികച്ച നടൻ- ധനുഷ് (അസുരൻ), മനോജ് ബാജപേയി (ഭോൺസ്ലേ)
  • മികച്ച നടി- കങ്കണ റണൗട്ട് (മണികർണിക, പങ്ക)
  • മികച്ച സഹനടൻ- വിജയ് സേതുപതി (സൂപ്പർ ഡീലക്സ്)
  • പ്രത്യേക ജൂറി പരാമർശം- ബിരിയാണി (മലയാളം)
  • മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരൻ)
  • മികച്ച തമിഴ് ചിത്രം അസുരൻ
  • മികച്ച വസ്ത്രാലങ്കാരം സുജിത് സുധാകർ (മരയ്ക്കാർ)
Share via
Copy link
Powered by Social Snap