ധർമടത്ത് പിണറായിയുടെ കട്ടൗട്ടിലെ തല വെട്ടിമാറ്റി

കണ്ണൂർ ∙ ധർമടത്തെ എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ചതായി പരാതി. മമ്പറം പാലത്തിനു സമീപം സ്ഥാപിച്ച കട്ടൗട്ടിലെ തല വെട്ടിമാറ്റിയ നിലയിലാണ്. സിപിഎം മമ്പറം ലോക്കൽ സെക്രട്ടറിയുടെ പരാതിയിൽ പിണറായി പൊലീസ് കേസെടുത്തു.

കട്ടൗട്ട് നശിപ്പിച്ച നടപടി പ്രാകൃതവും പ്രതിഷേധാർഹവുമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ പറഞ്ഞു. ബിജെപിയുടെ ക്രിമിനൽ ക്വട്ടേഷൻ സംഘമാണ് ഇതിനു പിന്നിലെന്നും പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാൻ ചെയ്ത നീചപ്രവൃത്തിയാണെന്നു സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ആരോപിച്ചു. അതേസമയം, സംഭവത്തിൽ പാർട്ടിപ്രവർത്തകർക്കു പങ്കില്ലെന്നു ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ്കുമാർ പറഞ്ഞു.

Share via
Copy link
Powered by Social Snap