നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിൽ മാസ് ക്ലീനിംഗ് സംഘടിപ്പിക്കുമെന്ന് മേയർ കെ.ശ്രീകുമാർ.

നഗരത്തിലെ ,പൊതുസ്ഥലങ്ങൾ,മാർക്കറ്റുകൾ,ഹൗസിങ് കോളനികൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം നടക്കുക.

ഞായറാഴ്ച്ച വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടോ എന്ന് പ്രത്യേകം ഉറപ്പു വരുത്തും.
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ 146419 വീടുകളിൽ ഉറവിട നശീകരണം നടത്തിയിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാർക്ക് സർക്കിൾ അടിസ്ഥാനത്തിൽ ചുമതലകൾ നിശ്ചയിച്ചു.

സർക്കിൾ,വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിനെക്കുറിച്ച് സ്ഥിരം സമിതി അധ്യക്ഷന്മാർ,വാർഡ് കൗൺസിലർമാർ,ഹെൽത്ത് ഇൻസ്പെകടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെകടർമാർ എന്നിവരുടെ യോഗവും അടിയന്തരമായി ചേരും.

Share via
Copy link
Powered by Social Snap