നടന് സൂര്യയ്ക്ക് ആദരവുമായി ഗോത്രവിഭാഗ ജനത

ചെന്നൈ: നടന്‍ സൂര്യയ്ക്ക് ആദരവുമായി തമിഴ്‌നാട്ടിലെ ഒരു വിഭാഗം ഗോത്രവിഭാഗ ജനതകൾ. എലികളെയും പാമ്പിനെയും കൈകളില്‍ പിടിച്ചുകൊണ്ടാണ് ജനത നന്ദി പ്രകടനം നടത്തിയത്. ജയ് ഭീം എന്ന സിനിമയിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരിതങ്ങളും കഷ്ടതകളും വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്.

തിങ്കളാഴ്ച മധുരൈ കളക്‌ട്രേറ്റിന് മുന്നിലാണ് സംഭവം.ഷോളഗ,കാട്ടുനായകന്‍,അടിയന്‍,കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തിലെ ജനതയാണ് നന്ദി പ്രകടനം നടത്താൻ കളക്‌ട്രേറ്റിൽ എത്തിയത്.നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. നിരവധി വിവാദങ്ങൾ തൊട്ടുപിന്നാലെ  സിനിമക്കെതിരെ  ഉണ്ടാവുകയും ചെയ്തിരുന്നു. സൂര്യ, ജ്യോതിക, ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്ന രീതിയിൽ ആരോപണം ഉയർന്നിരുന്നു. ഇതിനെതിരെ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടിരുന്നു.

Share via
Copy link
Powered by Social Snap