നടിയെ ആക്രമിച്ച കേസ് : ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗികമായ മാറ്റം വരുത്താൻ അനുവാദം നൽകി കോടതി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗികമായ മാറ്റങ്ങൾ വരുത്താൻ കോടതി അനുമതി നൽകി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കുറ്റപത്രിത്തിൽ മാറ്റം വരുത്തുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു.ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണ കോടതി 19 ലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധപ്പെട്ട മറ്റ് ഹർജികളും അന്ന് പരിഗണിക്കും. ഈ മാസം 21 ന് കേസിന്റെ വിചാരണ വീണ്ടും ആരംഭിക്കും. കേസിലെ മാപ്പുസാക്ഷി വിപിൽ ലാലിനെയും അന്ന് വിസ്തരിക്കും..

.

Share via
Copy link
Powered by Social Snap